Monday, December 12, 2011

ജെയ്പൂര്‍ സ്പോടനം -പ്രതികളാക്കിയ നിരപരാധികളായ 11 മുസ്ലീം യുവാക്കളെയും ജെയ്പൂര്‍ കോടതി വരുതേ വിട്ടു .
ഹൈദരാബാദ് സ്പോടനത്തിലും പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ യുവാക്കളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു .ഇന്ത്യയില്‍ നടത്തിയ വ്യാജ എട്ടു മുട്ടലുകളില്‍ പലതും പുറത്തു വരുന്നു .അതി ഭീകരമായ ഇതെല്ലാം നടന്നത്
ഇന്ത്യയിലാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ,ഇനിയും
അറിയപ്പെടാത്ത നരഹത്യകള്‍ എത്രമാത്രം ആയിരിക്കും .

ഇഷ്റത്ത് ജഹാനെയും കൌസര്‍ ബി യെയും മാനഭംഗപ്പെടുത്തി ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തിയ പോലീസുകാരും അതിനൊത്താശ ചെയ്ത ഭരണകൂടവും മാപ്പര്‍ഹിക്കാത്ത കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ് .

മാധ്യമങ്ങളും പോലീസും ഭരണകൂടവും ചേര്‍ന്ന് വളഞ്ഞു പിടിച്ച് ജയിലില്‍ അടച്ച് ക്രൂരമായ പീഡനങ്ങള്‍ ക്കിരയായി ക്കൊണ്ടിരിക്കുന്ന നിരപരാധികളായ മുസ്ലീം യുവാക്കള്‍ എത്രയാണെന്ന് അറിയാന്‍ ,കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തെ ഏറ്റു മുട്ടലുകളും ,തീവ്ര വാദ വേട്ടയും ,സ്പോടന ക്കേസില്‍ പിടിക്ക പ്പെട്ടവരെയും കുറിച്ച് ഒരു സത്യസന്ധമായ പുനര്‍ അന്വേഷണം നടത്തണം , മലയാളികള്‍ ഉള്‍പ്പടെയുള്ള വര്‍ തീവ്ര വാദത്തിന്റ്റെ പേരില്‍ കൊല്ലപ്പെട്ടത് വ്യാജ എട്ടുമുട്ടലിലാണോ എന്ന് പുനരന്വേഷണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു .
ഒരു കുറ്റവും തെളിയിക്ക പ്പെടാതെ മദനി ജയിലില്‍ കിടക്കേണ്ടി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെ .

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലാത്ത ഇന്ത്യയില്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകളും ,നിരപരാധികളെ ജയിലിലടച്ചു പീഡിപ്പിക്കുന്നതും അങ്ങേയറ്റം ശിക്ഷ നല്‍കേണ്ട കുറ്റമാണ് .

അധികാരത്തിനും ബിസിനസ്സിനും വേണ്ടി കരുതി ക്കൂട്ടി നടത്തുന്ന സ്പോടനങ്ങള്‍ ആസൂത്രിതമായി നിരപരാധികളുടെ
മേല്‍ കെട്ടിവച്ചു നടത്തുന്ന ഈ കളി ഒരിക്കലും ഭാരത സംസ്കാരത്തിനും ,മനുഷ്യത്വ ത്തിനും ചേര്‍ന്നതല്ല -ഇത് മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ് .

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി എല്ലാ വിധത്തിലും ഇന്ത്യയെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ ആരാണ് ,അവരുടെ കയ്യിലെ ചട്ടുകമായി അവര്‍ക്ക് ഇന്ത്യയിലെ ഹൈന്ദവ മുസ്ലീം വര്‍ഗീയ വാദികളെ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതും ,ഇത് തിരിച്ചറിഞ്ഞു മുഖം നോക്കാതെ നിയമം
നടപ്പിലാക്കാന്‍ ഭരണ കൂടത്തിനു കഴിയാതിരിക്കുന്നതും ഈ തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു .ഭരണകൂടവും ഇവരില്‍ ഒരാളാകുമ്പോള്‍ തകര്‍ച്ച പരിപൂര്‍ണ്ണ മാകുന്നു .
ഒരു നിരപരാധിയും ശിക്ഷിക്ക പ്പെടാതിരിക്കട്ടെ .ജയ് ഹിന്ദ്‌ !!!

Monday, December 5, 2011

മുല്ലപ്പെരിയാര്‍ .
**************

യു ഡി എഫിന്റെ വാട്ടര്‍ലൂ ആയ പിറവം ഉപ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഇറക്കി ക്കളിച്ച ഒരു ട്രോജന്‍ ഹോഴ്സ് ആയിരുന്നു
മുല്ല പെരിയാര്‍വിഷയം എന്ന് ശക്തമായി സംശയിക്കേണ്ടി യിരിക്കുന്നു , പക്ഷെ കാര്യങ്ങള്‍ അവരുടെ കൈ വിട്ടു പോയിരിക്കുന്നു ഇപ്പോള്‍ . വര്‍ഷങ്ങളായി പികയുന്ന മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇത്ര ശക്തമായി ഇപ്പോള്‍ പൊട്ടി പ്പുറപ്പെടാന്‍ മറ്റൊരു കാരണവുമില്ല ,ഡാമിന്റ്റെകാലപ്പഴക്കം കണക്കിലെടുത്ത്പുനര്‍നിര്‍മ്മിക്കെണ്ടാതാണെന്നതിനും ശാശ്വത പരിഹാരം ആവശ്യമാണ് എന്നതിനും തര്‍ക്കമില്ല .

പക്ഷെ വളരെ നയതന്ത്ര പരമായി പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ശ്രീ പി ജെ ജോസഫിന്റെ അതിവൈകാരികമായ ഭീതി വിതക്കലിലൂടെ വിപരീത ഫല മാണ് ഉണ്ടാക്കിയിരിക്കുന്നത് ,മാത്രമല്ല കേരള തമിഴ് ജനതയുടെ പരസ്പരമുള്ള എട്ടുമുട്ടലിലേക്കും കലാപങ്ങളിലെക്കും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

പ്രശ്ന പരിഹാരത്തിന് തടസ്സം മറ്റൊന്നുമല്ല ,ഒരു സുപ്രീം കോടതി വിധിയാണ് .നിലനില്‍ക്കുന്ന ഈ വിധിക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ടോ ? യഥാര്‍ത്ഥ പ്രശ്ന പരിഹാരമാണ് ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത് ഡാമിന്റെ ദുരവസ്ഥ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക എന്നതാണ് ,അത് ചെയ്യാതെ
നിരാഹാര നാടകം നടത്തി സമരോല്‍സവം നടത്തുകയാണ് ഈ സര്‍ക്കാര്‍ .ഏതു നിമിഷവും പൊട്ടുന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ ഇപ്പറയുന്ന ഏതെങ്കിലും നേതാക്കള്‍ അവിടെ നിരാഹാരം കിടക്കുമോ ?

അല്ലെങ്കില്‍ തന്നെ വിദേശ ഭീമന്‍മാരെ ഇന്ത്യയിലേക്കാനയിക്കാന്‍ കാത്തിരിക്കുന്ന ഇന്നത്തെ കൊണ്ഗ്രസ്സിന്
ഗാന്ധിയന്‍ സമര രീതികള്‍ നടത്താന്‍ എന്തവകാശം .

പ്രദേശ വാസികളായ ജനങ്ങളും ,കേരളത്തിലെ ജന പ്രതിനിധികളും ,സാമൂഹ്യ പ്രവര്‍ത്തകരും മുഴുവന്‍ ഒന്ന്
ചേര്‍ന്ന് ഒപ്പിട്ട ഒരു അതി ഭീമ ഹര്‍ജി സുപ്രീം കോടതിയില്‍
സമര്‍പ്പിച്ചാല്‍ ,ആ നിമിഷം കോടതി യുദ്ധ കാല അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് ഡാമിന്റെ
അവസ്ഥ പരിശോധിക്കുo ഇതുവഴി കോടതിയെ ഡാമിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യ)o ,ഇതില്‍ നമ്മള്‍ വിജയിച്ചാല്‍ പ്രശ്നം
പരിഹരിക്കപ്പെടും .സമരോല്‍സവം നിര്‍ത്തി ചെയ്യേണ്ടത് ചെയ്യൂ സര്‍ക്കാരെ !!! കലാപങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി ആരാണ് ,നിരുത്തരവാദ പരമായി നടത്തപ്പെട്ട ആ വാര്‍ത്താ സമ്മേളന മല്ലെ ?

Friday, November 25, 2011

ജയ് ഹിന്ദ്‌

എം ലിജു ഉള്‍പ്പെടെ ഉള്ള കോണ്ഗ്രസ്സിന്റെ ചര്‍ച്ച തൊഴിലാളികളും ,വെള്ളക്കാരന്‍ വിലക്കെടുത്ത കേരളത്തിലെ ബി എ പ്രകാശിനെ പ്പോലുള്ള കുറെ ബുദ്ധി ജീവി പരിഷകളും ഒക്കെ ചേര്‍ന്ന് അമേരിക്കന്‍ വാള്‍ മാര്‍ട്ടിനെ യും മറ്റു ഭീമന്‍ മാരെയും ഇന്ത്യയിലെക്കാനയിക്കാന്‍ സാമ്രാജ്യത്വ നപുംസകങ്ങള്‍ക്ക് ചൂട്ടുകത്തിച്ച് വിടുവേല ചെയ്യുന്നു ,ഇന്ത്യന്‍ ജനതയെ മുഴുവന്‍ ആഗോള ഭീമന്മാര്‍ക്ക് കൂട്ടിക്കൊടുക്കുന്നു , കച്ചവടത്തിന്റ്റെ പേര് പറഞ്ഞ് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ചെറ്റകള്‍ യുഗങ്ങളോളം ചെയ്തു കൂട്ടിയ ക്രൂരതകള്‍ മറന്ന്, വീണ്ടും അതെ ശക്തികള്‍ക്ക് സ്വന്തം ബെഡ്റൂമിന്‍റെ വരെ വാതില്‍ തുറന്നു കൊടുക്കുന്ന നയം സ്വീകരിക്കുന്ന ഇവനൊക്കെ മനുഷ്യനാണോ ,ഇന്നത്തെ കൊണ്ഗ്രസ്സുകാര്‍ക്ക് ഗാന്ധിജിയുടെ പേര് പറയാന്‍ യോഗ്യതയുണ്ടോ ? സാധാരണ മനുഷ്യനെ സ്നേഹിച്ച ഗാന്ധിജി , യഥാര്‍ത്ഥ ഇന്ത്യ ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ ഗാന്ധിജി -മനുഷ്യ സ്നേഹിയായ ഒരു കമ്മ്യൂണിസ്റ്റായിരുന്നില്ലേ .സഹന സമരത്തിലൂടെ മഹാത്മജി പുറത്താക്കിയ വിദേശികളെ ഇന്ത്യയിലേക്കാനയിക്കുന്ന ഇന്നത്തെ കോണ്ഗ്രസ് നിലപാടിനെ മനസ്സുകൊണ്ട് എതിര്‍ക്കുന്ന കുറച്ചു കൊണ്ഗ്രസ്സുകാര്‍ ഉള്ളത് പോലും , സ്വന്തം സ്ഥാനം നഷ്ടപ്പെടുമെന്ന് കരുതി മിണ്ടാതിരിക്കുന്നു ,സ്വന്തം നാട്ടുകാരെ ഒറ്റു കൊടുത്തിട്ട് എന്തിനാടോ ഇങ്ങനൊരു സ്ഥാനം ,തുലയട്ടെ സാമ്രാജ്യത്വ ദാസന്മാരുടെ ഈ വിധേയത്വ ഭരണം ,പുലരട്ടെ മഹാത്മജി വിഭാവനം ചെയ്ത യഥാര്‍ത്ഥ ഇന്ത്യ !!!

.

Thursday, November 24, 2011

ആഗോള ഭീമന്മാര്‍ ഇന്ത്യയെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നു .



വാള്‍ മാര്‍ട്ടും കേയര്ഫോറും ടെസ്ക്കോയും ഉള്‍പ്പടെയുള്ള വമ്പന്‍ കൊലയാളി ശ്രാവുകള്‍ ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി നീങ്ങുന്നു .ശത കോടി ഇന്ത്യക്കാര്‍ ഉപജീവന മാര്‍ഗം നടത്തുന്ന ചില്ലറ വില്‍പന മേഖല സാമ്രാജ്യത്വ ഭീമന്മാര്‍ക്ക് കൂടി പരിപൂര്‍ണ്ണമായി തുറന്നു കൊടുത്ത് മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തീക ശാസ്ത്രഞ്ജന്‍ ഇന്ത്യയുടെ സാമൂഹ്യ ശാസ്ത്രത്തിന്റെ എ ബി സി ഡി പോലും അറിയില്ലാത്ത സാമ്രാജ്യത്വത്തിന്റെ ഓമന വളര്‍ത്തു പുത്രനായി മാറിയിരിക്കുന്നു .

മാറി മാറി വരുന്ന ഭരണ കര്‍ത്താക്കളേയും ഉന്നതങ്ങളിലെ ഇടനിലക്കാരെയും കൊതിപ്പിക്കുന്ന കൊഴനല്കി
സാമ്രാജ്യത്വം അവരുടെ വരുതിക്കാക്കുന്നു .ആഗോള ഉദാര സ്വകാര്യ വല്കരണത്തിന്റെ യൊക്കെ പേരില്‍ ഇന്ത്യന്‍ ജനതയെ
അവര്‍ എന്നോ വിറ്റ് കൊതിപ്പിക്കുന്ന പ്രതിഭലം പറ്റിക്കഴിഞ്ഞു .പ്രിയപ്പെട്ട ഹസാരെ മുത്തച്ച്ചാ നിങ്ങളുടെ ജന ലോക്പാല്‍ പാര്‍ട്ടിയുടെ പടവാള്‍ ഉയര്‍ത്തേണ്ടത് അഴിമതിയുടെ ഫാക്ടറികളായ ഈ സാമ്രാജ്യത്വ ഭീമന്മാര്‍ക്കെതിരെയാണ് .കോര്‍പ റേറ്റ് രാക്ഷസന്മാരില്‍ നിന്നും 99% വരുന്ന സാധാരണ ക്കാരായ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ്പ്രക്ഷേഭം നടത്തുന്ന വാള്‍സ്ട്രീറ്റിലെ തീ അണയുന്നതിന് മുന്‍പ് ,അതേ രാക്ഷസന്മാര്‍ക്ക് ഇന്ത്യയിലേക്ക്‌ ചുവന്ന പരവതാനി വിരിച്ച ചതിയന്‍ മാരായ ഇന്ത്യയിലെ സാമ്രാജ്യത്വ ചാരന്മാരെ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുക .

ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നു എന്ന് പറഞ്ഞ മഹാനായ മഹാത്മജി യുടെ ഗാന്ധിയന്‍ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോണ്‍ഗ്രസ് ,ഗ്രാമീണരായ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് സാമ്രാജ്യത്വം വച്ചുനീട്ടുന്ന കൊതിപ്പിക്കുന്ന കൊഴക്ക്‌ വേണ്ടി ഇന്ത്യന്‍ ജനതയെ ഒറ്റു കൊടുക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു .

പിറന്ന മണ്ണില്‍ സഞ്ചരിക്കാന്‍ വിദേശിക്കു ടോള്‍ കൊടുക്കേണ്ട ദുരവസ്ഥയുള്ള ഇന്ത്യയില്‍ ഇനി വിളയുന്ന ഓരോ നെല്‍ക്കതിരിലും വിദേശിയുടെ കമ്പനി മുദ്ര യുണ്ടാകും ,കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ കര്‍ഷകര്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് വിദേശിക്കു വേണ്ടി പാടത്ത് പണിയെടുക്കേണ്ടി വരും .ഏസി യുടെ ശീതളിമയില്‍ നമ്മള്‍ പുത്തന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മള്‍ട്ടി ബ്രാന്‍ഡുകള്‍ തിരയുമ്പോള്‍ പുറത്ത് ഇന്ത്യയിലെ ചില്ലറ വില്‍പ്പനക്കാരും അവരുടെ കുടുംബവും ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുകയായിരിക്കും .

സാമ്രാജ്യത്വവും മുതലാളിത്വവും ഇല്ലാതാക്കാന്‍ അത് പിറന്ന നാട്ടില്‍ തന്നെ വിപ്ലവം നടക്കുന്ന ഇക്കാലത്ത് അവര്‍ക്ക് ഇന്ത്യയിലേക്ക്
വഴിവെട്ടുന്ന ഈ സര്‍ക്കാര്‍ ആര്‍ക്കു വേണ്ടി ഇന്ത്യ ഭരിക്കുന്നു ?

Wednesday, November 23, 2011

DAM 999

ബാലകൃഷ്ണപ്പിള്ളയെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ഇല്ലാത്ത നിയമത്തിന്‍റെ തലനാരിഴകള്‍ കീറിമുറിച്ച് പഴുതുണ്ടാക്കി സുപ്രീം കോടതി വിധിയെ വരെ കാറ്റില്‍ പറത്തിയ യു ഡി എഫ് ചാണക്യന്മാര്‍ എന്തുകൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍റെ ഔദാര്യത്തിനും മഹാമാനസ്കതക്കും വേണ്ടി കാത്തിരിക്കുന്നത് ?
999 വര്‍ഷത്തേക്ക് നിര്‍മിച്ച മുല്ലപ്പെരിയാര്‍ കരാറിന്‍റെ നിയമ സാധുത പുന:പരിശോധിച്ച് പൊളിച്ചെഴുതാന്‍ തടസ്സമായി നില്‍ക്കുന്നത് ദുര്‍ബലമായ ഒരു കോടതി വിധി ആണെങ്കില്‍ ,ആ കോടതി വിധിയെ കാറ്റില്‍ പറത്താന്‍ മുപ്പതു ലക്ഷം ആളുകളുടെ ജീവനേക്കാള്‍ വലിയ ഒരു കാരണം ആവശ്യമുണ്ടോ ?
ഭാര്യ മൂന്നാമത് ഗര്‍ഭിണിയാല്‍ ഭര്‍ത്താവിനെ ജയിലിലടക്കണമെന്ന നിയമം നടപ്പിലാക്കാന്‍ മരണം വരെ പൊരുതും എന്ന് പറയുന്ന നിയമ രാക്ഷസരും മന്ത്രിമാരുമൊക്കെ തമിഴ്നാടിന്‍റെ ഔദാര്യത്തിന്
വേണ്ടി കാത്തു നിന്ന് സമയം കളഞ്ഞാല്‍ , പൊറാട്ട് നാടകങ്ങള്‍ നടത്തി വോട്ടു പിടിക്കാന്‍ കേരളം എന്ന സംസ്ഥാനം തന്നെ ഉണ്ടാകില്ല .
അതുകൊണ്ട് ജയലളിതക്കും തമിഴ്നാടിനും ശക്തമായ നിര്‍ദേശം നല്‍കി ശാസ്ത്രീയമായി കേരളം എടുക്കേണ്ട നടപടികള്‍ ഒരു നിമിഷം പാഴാക്കാതെ എടുത്ത് ,കേരളീയരുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന മുല്ലപ്പെരിയാര്‍ എന്ന ഡെമോക്ലസിന്റെ വാള്‍ എടുത്ത് മാറ്റാന്‍ കേരളം ആര്‍ജ്ജവം കാണിക്കണം .നിലനില്‍പ്പിനെക്കാള്‍ വലുതല്ല നിയമങ്ങളും കരാറുകളും !!!

Monday, November 21, 2011

പകല്‍ പോലും സൂര്യ വെളിച്ചം കടക്കാത്ത തണുത്തു വിറച്ച തിരുനെല്ലിയിലെ കൊടുംക്കാട്ടില്‍ ആയിരത്തി ത്തൊള്ളായിരത്തി എഴുപത് ഫെബ്രുവരി പതിനെട്ടിന് ,പുറകിലേക്ക് ബന്ധിച്ച കൈകള്‍ കാലിലേക്ക് വരിഞ്ഞു കെട്ടി അരിക്കാട് വര്‍ഗീസ്‌ എന്ന നക്സല്‍ വര്‍ഗീസിന്റെ ചങ്കിലേക്ക്‌ വെടിയുണ്ട പായിച്ച് വയനാട്ടിലെ കൊടും കാടിനെ രക്തത്തില്‍ കുതിര്‍ത്തിയ രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതമായിരിക്കാം നമ്മള്‍ ആദ്യം ഞെട്ടലോടെ കേട്ട വ്യാജ ഏറ്റുമുട്ടല്‍ .

പിന്നീടിങ്ങോട്ട്‌ സ്വതന്ത്ര ഭാരതത്തിലെ കാക്കിയിട്ട കാലന്മാര്‍ നടത്തിയ നരനയാട്ടുകള്‍ക്ക് കണക്കുകളുണ്ടോ?സോഹരബുദ്ദീന്‍ , കൌസര്‍ ബി ,ഇഷ് റത്ത് ജഹാന്‍ ,ജാവേദ്‌ ഷെയ്ഖ്‌ ,അംജാദ് അലി , സീശാന്‍ജോഹാര്‍ ഇവരെല്ലാം വ്യാജ ഏറ്റുമുട്ടലുകളില്‍
കൊല്ലപ്പെട്ട നിരപരാധികള്‍ . ഇനിയും ചുരുളഴിയാത്ത ഒരായിരം ഏറ്റുമുട്ടല്‍ നാടകങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ആരാച്ചാരുടെ കുറ്റ സമ്മതങ്ങളായി നമ്മളെ തേടിയെത്തും ,കൂട്ടത്തോടെ കബന്ധങ്ങള്‍ കുഴിച്ചു മൂടിയ കാശ്മീരിലെ ശവക്കുഴികളില്‍ ഇല്ലാതായത് എത്ര എത്ര തലമുറകള്‍ !!!

ആര്‍ക്കു വേണ്ടി നടപ്പിലാക്കി ഈ അജണ്ടകള്‍ ,എന്തിനു വേണ്ടി കൊന്നൊടുക്കി ഈ നിരപരാധികളെ ? സാമ്രാജ്യത്വം തുറന്നു വിട്ട ഇല്ലാത്ത ശത്രുവായ തീവ്രവാദികള്‍ എന്ന ഭൂതങ്ങളെ അധികാരം അടിച്ചുറപ്പിക്കാന്‍ ഇന്ത്യയിലും ഉപയോഗിക്കപ്പെട്ടുഎന്നതാണ് സത്യം, യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിട്ടും നമ്മള്‍ എല്ലായിപ്പോഴും നിഴല്‍ യുദ്ധങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കി സാമ്രാജ്യത്വ പ്രീതിക്ക് വേണ്ടി ഒച്ചാനിച്ചു നിന്നു .
അനുകൂല സാഹചര്യങ്ങളില്‍ നിന്ന്‌ അറിയാതെ പിറവിയെടുക്കുന്ന നേതാക്കള്‍ -തിരശീലക്കു പിന്നിലെ ചരട് വലിക്കാരുടെ ഇംഗിത്തിനനുസരിച്ച് ആടുന്ന വെറും പാവകള്‍ മാത്രം ,അവരില്‍ നിന്നും ഒരു യഥാര്‍ത്ഥ ജന നേതാവിലേക്ക് ഇനിയും എത്ര ദൂരം ?

Friday, October 28, 2011

യു ഡി എഫ്

ബുദ്ധി ശൂന്യരും മാന്യത ഇല്ലാത്തവരുമായ യു ഡി എഫ് മന്ത്രി മാരുടെ പ്രസ്താവനകള്‍ക്ക് ഖേദം പ്രകടിപ്പിച്ചും ഉത്തരവാദിത്വം ഏറ്റെടുത്തും ഉമ്മന്‍ ചാണ്ടിയുടെ നടു ഓടിയാറായി .പച്ചക്ക് തെറി വിളിച്ചു പറയുന്ന പി സി ജോര്‍ജിനെയും ഗണേഷ് കുമാറിനെയും പോലുള്ള അഭാസന്മാരെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി എം എല്‍ എ സ്ഥാനം വരെ റധാക്കി ഉപ തെരഞ്ഞെടുപ്പു നടത്തണം ,
പ്രതി പക്ഷം ശക്തമായി ഈ ആവശ്യം ഉന്നയിക്കുകയും നിയമ നടപടികള്‍ എടുക്കുകയും വേണം .അനധികൃത വിദ്ധ്യാര്‍ത്തി നിയമനവും ,പനിമരണം മദ്യപാനം മൂലമാനെന്നുള്ള പരാമര്‍ശവും ഇപ്പോള്‍ ഗണേശന്റെ സംസ്കാര ശൂന്യമായ പരാമര്‍ശത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യ മന്ത്രി ഇനിയും എത്ര എത്ര പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും .പോലീസ് വെടിവപ്പും ,അധ്യാപക മരണവും ,പെരുമ്പാവൂര്‍ തല്ലി ക്കൊല്ലലും അരങ്ങേറിയപ്പോള്‍ അതിനെതിരെ നിയമ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ ജനാധിപത്യ മര്യാദകള്‍ക്ക് വിപരീതമായി അധികാര ദുര്‍വിനിയോഗം നടത്തി അടിച്ചൊതുക്കാന്‍ ശ്രമിച്ചത്
ഭരണ കൂട ഭീകരതയും ഭരണ ഘടനാ ലംഖനവും ആണ് .

ശക്തമായ പ്രതിപക്ഷ സാന്നിധ്യത്തോടെ ഒരു നല്ല ഭരണം കാഴ്ച്ചവക്കപ്പെടും എന്ന് പ്രതീക്ഷിച്ച എല്ലാവര്ക്കും തെറ്റി ,വിവാദങ്ങള്‍ ഒഴിഞ്ഞിട്ട് ഭരിക്കാന്‍ നേരമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ .ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞത് കൊണ്ട് ഒരിക്കലും ഈ പ്രശ്നം അവസാനിക്കാന്‍ പാടില്ല ,കാരണം വി എസ്സിനെതിരെ യുള്ള പരാമര്‍ശത്തിന് ശേഷം ,അദ്ധ്യാപകന്‍ ആക്രമിക്ക പ്പെട്ടതുമായി ബന്ധപ്പെട്ട് കള്ള വെടി പ്രയോഗം നടത്തിയ ഗണേഷ് ഒരു തരത്തിലും മാപര്‍ഹിക്കുന്നില്ല ,ഇത്ര മോശപ്പെട്ട സംസ്കാര ശൂന്യ മായ പ്രയോഗങ്ങള്‍ നടത്തുന്ന ഇവരെ പുറത്താക്കണം ,ഇവരുടെ ഈ പച്ചത്തെറി കേട്ട് ഊറി ചിരിക്കുന്ന കേരളീയരുടെ വിവേകത്തോട്‌ നമുക്ക് സഹതപിക്കാം .ഇത്ര മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നത് പകല്‍ പോലെ പരമാര്‍ഥം - നിയമ വാഴ്ച തകര്‍ന്ന ഒരു കയ്യൂക്ക് രാഷ്ട്രീയ ഭരണമല്ലേ ഈ യു ഡി എഫ് ഭരണം ,നിഷ്പക്ഷരായ എല്ലാ കേരളീയരും ഈ ഭരണം ഒന്നവസാനിചെങ്കില്‍ എന്നാഗ്രഹിക്കുന്നു .

ഇതിനൊരു പരിഹാരം, പ്രതിപക്ഷത്തോട് സഹകരിച്ച് ന്യായമായ നിയമ നടപടികള്‍ മുഖം നോക്കാതെ ആര്‍ക്കെതിരെയും എടുത്ത് സത്യ സന്ധമായി ഭരിക്കാന്‍ കഴിയുക എന്നതാണ് .അല്ലാതെ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മാത്രമായി ഒരു ഭരണം എത്ര നാള്‍ കൊണ്ടുപോകാന്‍ പറ്റും .നിയമ നടപടികള്‍ ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവസരമൊരുക്കാത്ത ഒരു ഭരണം കാഴ്ച വക്കാനുള്ള ധൈര്യം മുഖ്യ മന്ത്രി കാണിക്കണം ,നൂല്‍പ്പാല മന്ത്രിസഭയുടെ നിലനില്‍പ്പ്‌ തന്ത്രങ്ങള്‍ക്ക് അതീതമായ ഒരു ഭരണം അതാണ്‌ വേണ്ടത് ,ഗണെശനെയും പി സി ജോര്‍ജിനെയും ഒഴിവാക്കി കൊണ്ട് .ഇതൊന്നും നടക്കില്ലെന്നറിയാം
എങ്കിലും പറയാതെ വയ്യല്ലോ .

Friday, October 21, 2011

ഇല്ല ഗദ്ദാഫി മരിച്ചിട്ടില്ല


സാമ്രാജ്യത്വ മാധ്യമങ്ങള്‍ ചവച്ചു തുപ്പുന്ന നുണ പ്രചാരങ്ങളില്‍ ഗധാഫി ക്രൂരനായ ഏകാധിപതി യാണ് ,എന്നിട്ടും തോല്‍ക്കുമെന്നുരപ്പുള്ള യുദ്ധങ്ങള്‍ അധിനിവേശങ്ങല്‍ക്കെതിരെ നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്താണ്‌ ,അധികാരത്തോടുള്ള ആര്‍ത്തി യാണോ ...അല്ല ,ജീവിതത്തോടുള്ള ആസക്തിയാണോ അല്ല ,ആണെങ്കില്‍ അവര്‍ എന്നേ നാടുവിട്ടു ഓടി പ്പോയേനെ ,അത് ചെയ്യാതെ യുവാക്കളായ അവരുടെ മക്കളെ പ്പോലും മരണത്തിനു വിട്ടുകൊടുത്തു ശത്രു വിനെതിരെ യുദ്ധം ചെയ്യുന്ന ഇവര്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ധീരതക്കുടമക ളാണ് .സ്വന്തം ജീവന് എന്തെങ്കിലും ഭീഷനിയുന്ടെങ്കില്‍ ആ വഴിക്ക് തിരിഞ്ഞു നോക്കാന്‍ ധൈര്യമുള്ള ആണ്‍ കുട്ടികള്‍ പാശ്ചാത്യ ലോകത്ത് ജനിച്ചിട്ടുണ്ടോ ..ഇല്ല കാരണം ഭീരുക്കളാണ് ആയുധ ബലം കൊണ്ട് ജീവിക്കുന്നത് .ഇവര്‍ സധാമും ഗധാഫിയും സ്വന്തം നാടിനെയും നാട്ടുകാരെയും അത്ര ഏറെ സ്നെഹിച്ചു ,അവര്‍ക്ക് ഒളിച്ചോടാന്‍ കഴിയില്ല അവര്‍ അതി ധീരരാന് ..അവര്‍ക്ക് മരണമില്ല ..ഇല്ല ഗധാഫി മരിച്ചിട്ടില്ല ....

Tuesday, October 18, 2011

ആകെ മൂന്നോ നാലോ നേതാക്കള്‍ മാത്രമുള്ള ""ജന്‍ ലോക്പാല്‍ പാര്‍ട്ടി"" യില്‍ ഇത്രവേഗം എത്ര എത്ര പൊട്ടിത്തെറികള്‍ ,പിളര്‍പ്പുകള്‍ ,രാജിവക്കലുകള്‍ ,ചെരുപ്പേറുകള്‍ !!! അപ്പോള്‍ ആയിരക്കണക്കിന് നേതാക്കളുള്ളദേശീയ പാര്‍ട്ടികളിലെ പ്രശ്നം ഒരു പ്രശ്നമാണോ ?

അതുപോട്ടെ ,ഇനി എന്നാണാവോ ഹസാരെ എന്ന രണ്ടാം ഗാന്ധി ഒന്ന് വാ തുറക്കുന്നത് ,ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമായിരുന്നു, ഹസാരെ മുത്തച്ചാ നിങ്ങളുടെ ജന്‍ ലോക്പാല്‍ പാര്‍ട്ടിയിലെ പ്രബല നേതാവിനെ ജനങ്ങള്‍ ചെരുപ്പെരിയുന്നതാണോ നിങ്ങളുടെ പാര്‍ട്ടിയുടെ ജനകീയത,എംപിയെ യും എം എല്‍ എ യും ഒക്കെ ചുമ്മാ തിരിച്ചു വിളിച്ചു കളിക്കലും, വോട്ടിംഗ് യന്ത്രത്തില്‍ പോസിറ്റീവ് വോട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാത്ത ബഹു പൂരിപക്ഷമുള്ള ഇന്ത്യയില്‍ നെഗറ്റീ വ് വോട്ട് വേണമെന്ന് പറയലും ,സമ്പൂര്‍ണ്ണ അഴിമതി നിരോധനവും ഒക്കെ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കണം എന്ന് പറയുന്ന നിങ്ങളുടെ വിവര ദോഷം എത്ര മഹത്തരം .
ഇന്ത്യയില്‍ അഴിമതി ഇല്ലാതാക്കണമെങ്കില്‍ ചെയ്യേണ്ടത് കോര്‍പറേറ്റ് കളുടെ നീരാളിപ്പിടുത്തതില്‍ നിന്നും ഇന്ത്യയെ രക്ഷ പ്പെടുത്തണം ,ഇന്ന് ആഗോള ഭീമന്മാര്‍ക്ക് എതിരെ അവര്‍ പിറന്ന നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങള്‍ കാണുമ്പോഴെങ്കിലും മുത്തച്ചാ മനസ്സിലാക്കൂ അഴിമതിയുടെ ഫാക്ടറി ആഗോള ഭീമന്‍ കമ്പനികളാണ് .ഇന്ത്യയെ ഏറ്റവും വലിയ ഒരു കമ്പോളമായി മാത്രം കാണുന്ന ആ ഭീമന്മാര്‍ക്ക് പരോക്ഷ മായി കൊടിപിടിക്കുന്ന ജന്‍ ലോക്പാല്‍ പാര്‍ട്ടിക്ക് യഥാര്‍ത്ഥ ദേശസ്നേഹമാണു ള്ളതെങ്കില്‍ ഇന്ത്യയുടെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കൂ,ഹിഡന്‍ അജണ്ടകള്‍ ഒഴിവാക്കൂ ,യഥാര്‍ത്ഥ ഗാന്ധിസം എന്തെന്ന് പഠിക്കൂ ...ജയ് ഹിന്ദ്‌ .

Sunday, October 16, 2011

മുതലാളിത്വം തകരുന്നു .
........................................
ലോക സഖാക്കളെ അഭിവാദ്യങ്ങള്‍ !!!
നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !!!

നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തിയാണ് കമ്മ്യൂണിസം ,മുതലാളിത്വം തുലയട്ടെ .പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്ത്‌ കൊഴുത്ത് വീര്‍ത്ത ആഗോള ഭീമന്മാര്‍ തകരട്ടെ .ജനങ്ങളുടെ നികുതി പണത്താല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ട ഗവണ്മെന്റുകള്‍
ആഗോള ഭീമന്മാരുടെ റാന്‍ മൂളികളായി മാറുമ്പോള്‍ ജനങ്ങള്‍ കമ്മ്യൂണിസ്റ്റുകളായിമാറുന്നു.
ജനകീയ വിപ്ലവങ്ങളെ ആയുധം കൊണ്ട് മധ്യേഷ്യയില്‍ നേരിട്ട സഖ്യ കക്ഷികള്‍ ഈ മുന്നേറ്റങ്ങളെ എങ്ങനെ നേരിടുന്നു എന്നത് ശ്രദ്ധേയമാണ്.മധ്യേഷ്യയിലെ ജനകീയ വിപ്ലവങ്ങളില്‍ വിമതരെ ശ്രുഷ്ടിച്ച്അവര്‍ക്കായുധം നല്‍കി അവരുടെ ജനങ്ങളെ അവരെക്കൊണ്ടു തന്നെ കൊല്ലിച്ച് ,ചാവാതെ ബാക്കിവന്നവരെ
അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി എല്ലാവരും ചത്തു ‌ എന്നുറപ്പുവരുത്തി -സാമ്രാജ്യത്വമേ നിങ്ങള്‍
സൃഷ്ട്ടിച്ച ആ രക്തഭൂമിയിലും ഉണ്ടായിരുന്നത് ജീവനുള്ള മനുഷ്യര്‍ തന്നെയല്ലേ ? നിര്‍ദയം നിങ്ങള്‍ കൊന്നൊടുക്കിയത്
എത്ര കോടി മനുഷ്യരെ? എത്ര എത്ര തലമുറയെ ??
കാലം അതേ നാണയത്തില്‍ നിങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കട്ട, കാലം നിങ്ങള്‍ക്കുവേണ്ടി കാത്തു വച്ചിരിക്കുന്നത് സമാധാനമാവട്ടെ

പുലരട്ടെ രക്തം ചിന്താതെ ഒരു പുതുലോകം !!!
ലോക സഖാക്കളെ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ !!!
.......................................................................................................................

Friday, October 14, 2011

ബഹുമാനമുള്ള മുഖ്യമന്ത്രി

അകാരണമായി നിയമങ്ങള്‍ ലംഘിച്ച്‌ ഉത്തരവില്ലാതെ വിദ്യാര്‍ഥികള്‍ക്ക് നേരെ [അവര്‍ ഏതു പാര്‍ട്ടി യായാലും ] വെടിവച്ച് അതി ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ച പിള്ള എന്ന കൊലയാളി പോലീസുകാരനെ എന്ത് ന്യായം പറഞ്ഞാണ് അങ്ങ് ഇപ്പോഴും സര്‍വീസില്‍ വച്ചിരിക്കുന്നത് .ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ മനുഷ്യര്‍ എല്ലാം ബധിരരും അന്ധരും മൂകരും ആണ് എന്നാണോ നിങ്ങള്‍ കരുതുന്നത് .പിള്ള എന്ന കൊലയാളി പോലീസുകാരന്‍ യു ഡി എഫിന്റെ ആരാച്ചാരാണോ ? കേരളത്തിലെ ക്രമസമാധാനം ഇത്രമാത്രം തകരാറിലാക്കി മാറ്റി മനുഷ്യന്റെ ജീവന് പോലും ഒരു സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് അധികാരം നല്‍കിയതരാണ് ?

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ നിങ്ങള്‍ ആരെയെങ്കിലും അറ്റസ്റ്റു ചെയ്തോ ?നടുറോട്ടില്‍ നിരപരാധിയെ തല്ലിക്കൊന്ന വര്‍ക്കെതിരെ എന്ത് നടപടി എടുത്തു ,ഭരണ കക്ഷിയുടെ പരിപൂര്‍ണ്ണ സഹായം ഉണ്ടാകും എന്ന ധൈര്യത്തിലല്ലേ അവര്‍ അത് ചെയ്തത് ?നിയമങ്ങളെ കാറ്റില്‍ പറത്തി പോലീസുകാരന്‍ സ്വന്ത ഇഷ്ടപ്രകാരം വെടിവക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാക്കിയത് നിങ്ങളുടെ ഭരണമല്ലേ .അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥിക്ക് അനധികൃതമായി നിയമനം നടത്തിയത് തെറ്റായിരുന്നെന്നു സമ്മതിച്ച് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു മുഖ്യ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ ?

ഒരു മുഖ്യ മന്ത്രി എന്ന സ്ഥാനത്തിരിക്കുന്ന നിങ്ങള്‍ ആരെയാണ് പേടിക്കുന്നത് ,സ്വന്തം മനസ്സാക്ഷിയോടും കേരളത്തിലെ ജനങ്ങളോടും നീതിപുലര്‍ത്തുന്ന തീരുമാനങ്ങലല്ലേ നിങ്ങള്‍ എടുക്കേണ്ടത് ,ഈ നൂല്‍പ്പാല മന്ത്രിസഭയുടെ മുന്നോട്ടു പോക്കിന് ഇത്രമാത്രം നീക്കുപോക്കുകള്‍ നടത്തുന്നത് നീതിയാണോ ?
റിവോള്‍വര്‍ കൊണ്ട് വെടിവക്കുന്ന രംഗം സിനിമയില്‍ മാത്രം കണ്ട മലയാളികള്‍ക്ക് ,ഇത്ര ഭീകരമായി നേരിട്ട് കാണാന്‍ അവസരം ഉണ്ടാക്കിയ ആ കൊലയാളി പോലീസുകാരനെ സര്‍വീസില്‍ നിനും ഒഴിവാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടഞ്ഞ് ,അയാളെ ജയിലിലടക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല എന്നുള്ളത് ഇപ്പോള്‍ മനസ്സിലാകുന്നു .കാരണം ലൈവായി ഈ ഭീകര ദൃശ്യം ലോകം മുഴുവന്‍ കണ്ടിട്ടും അയാളെ അന്വേഷണ വിധേയമായി ഒന്ന് സസ്പെണ്ട് ചെയ്യാന്‍ പോലും ധൈര്യമില്ലാത്ത നിങ്ങളുടെ ഈ ഭരണം മേല്പറഞ്ഞ ശിക്ഷ നടപടികള്‍ ഒരിക്കലും എടുക്കില്ല .ഈ ഭരണം ഈ രീതിയില്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ല , പോലീസിനെ രാഷ്ട്രീയക്കാരുടെ ഗുണ്ടകളാക്കി പൊതുജനത്തെ അടിച്ചൊതുക്കാന്‍ശ്രമിക്കുന്ന ഈ പോലീസ് രാജ് ഭരണം അംഗീകരിക്കാന്‍ കഴിയില്ല , കേരളത്തില്‍ മറ്റൊരു ജനകീയ വിപ്ലവത്തിന്റെ വിത്തുകള്‍ മുളക്കുന്നത് നിങ്ങള്‍ അറിയണം .കുറ്റവാളികളെ ജയിലില്‍ അടക്കുക ,നിയമ വാഴ്ച നടപ്പിലാക്കുക .

Thursday, October 13, 2011

അതി ധീരന്‍ മാരായ പെരുമ്പാവൂര്‍ , മുവാറ്റുപുഴ നിവാസികളെ നിങ്ങള്‍ക്ക് ഒരു നൂറു നൂറു പരം വീരചക്രങ്ങള്‍ നല്‍കുന്നു .
ബസ് യാത്രക്കാരനെ പട്ടാപ്പകല്‍ നടുറോട്ടില്‍ വച്ച് തല്ലി കൊന്നത് കണ്ടു കൊണ്ട് നിന്ന മാന്യ മഹാ ജനങ്ങളെ നിങ്ങള്‍ക്ക്
തരാന്‍ ധീരതക്കുള്ള അവാര്‍ഡുകള്‍ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ മുന്നിലിട്ട് ഒരു മനുഷ്യനെ തല്ലിക്കൊന്ന പോലീസുകാരന്‍ ആരാണ് ,സ്വാധീനമുള്ള രാഷ്ട്രീയ നേതാവിനെ വെറുതെ ഒന്ന് അറിയുന്ന വര്‍ക്ക് വരെ ഈ നാട്ടില്‍ എന്ത് അക്രമവും ചെയ്യാം എന്നതാണ് സ്ഥിതി ,കയ്യില്‍ റിവോള്‍ വറുമായി വിദ്യാ ര്‍ത്തികളെ വെടിവക്കുന്ന പൊലീസുകാരന്റെ മനസ്സിലും അവനെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരുണ്ട്എന്ന ധൈര്യമാണ് , കൊള്ള ക്കാരന്‍ ആര് പോലീസുകാരന്‍ ആര് എന്ന് പ്രവര്‍ത്തി കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത ഈ ക്കാലത്ത് പ്രതിക്കരിക്കാതിരുന്ന മനുഷ്യരെ കുറ്റം പറയാനും പറ്റില്ല ,പക്ഷെ നമ്മുടെ നാടായ ഈ ലോക്കല്‍ ഏരിയയില്‍ പ്രബുധരെന്നു കരുതിയ മഹാന്മാര്‍ക്ക് ബീഹാരിയുടെ അത്രയും പോലും പ്രതികരണ ശേഷി ഇല്ലാതായി പോയല്ലോ ??

ഇനി എന്തിന് കേരളത്തിന്റെ ഭൂപടത്തില്‍ പെരുമ്പാവൂരെന്ന ഒരു സ്ഥലം .ക്രമ സമാധാനം ഇത്രമാത്രം താറുമാറായ ഈ ഭരണം മുന്നോട്ടു കൊണ്ട് പോകരുതേ !!!പ്രതിപക്ഷക്കാരെ നിങ്ങള്‍ ചര്‍ച്ചകള്‍ നിര്‍ത്തി നിയമപരമായി ഈ സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള വഴികള്‍ ആലോചിക്കൂ .അധോലോകത്തെ ഗുണ്ടാ നിയമങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത് ,ഇത് നിര്‍ത്തി നിയമ വാഴ്ചയിലേക്ക് കേരളത്തെ തിരിച്ചു കൊണ്ട് വരൂ ,ഗവര്‍ണര്‍ക്കും പ്രസിടണ്ടിനും പരാതി നല്‍കി ഈ ഭീകര ഭരണം അവസാനിപ്പിക്കൂ !!!

Monday, October 10, 2011

ഇത് കേരളമോ ?

വിദ്ധ്യാര്‍ത്തി സമരങ്ങളെ ഇത്ര നിര്‍ദയ മായി വെടിവച്ചു വീഴ്ത്താന്‍ ഇതെന്താ മുഖ്യമന്ത്രി ഇത് കേരളം തന്നെയല്ലേ ,
ആരാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി ,ഇവിടത്തെ പോലീസിന് തോക്കെടുത്ത് സ്വന്തം ഇഷ്ട്ട പ്രകാരം
വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്താന്‍ അധികാരം നല്കിയതരാണ്,എന്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പോലീസും ആഭ്യന്തര വകുപ്പും പ്രവര്‍ത്തിക്കുന്നത് ,ഗുണ്ടാ നിയമങ്ങളാണോ നിങ്ങള്‍ പിന്തുടരുന്നത് .ഗുജറാത്ത് കലാപ
കാലത്ത് നടുറോട്ടില്‍ റിവോള്‍വര്‍ എടുത്ത് അഴിഞ്ഞാടിയ വെറിപിടിച്ച പോലീസുകാരനെ പ്പോലും തോല്‍പ്പിക്കുന്ന രീതിയില്‍
കേരളത്തിലെ പോലീസിന് റിവോള്‍വര്‍ എടുത്ത് അഴിഞ്ഞാടാന്‍ ഇവിടെ അവസരം ഒരുക്കുന്ന രാഷ്ട്രീയ ഗുണ്ടാ മാഫിയ നേതാക്കള്‍ ആരൊക്കെയാണ് ? സര്‍വീസിലെ ക്രിമിനല്‍ പോലീസുകാരെ മുഴുവന്‍ തുടച്ചു നീക്കി പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടഞ്ഞ് ജനങ്ങളുടെ ചെലവില്‍ ക്രിമിനല്‍ പോലീസുകാര്‍ നടത്തുന്ന ഈ ഭീകര നിയമ ലംഖനങ്ങള്‍ ഉടന്‍ തടയുക .

എന്തിനീ ഭരണം, ആകെ ഒരു സീറ്റിന്റെ പിന്‍ബലത്തില്‍ കടിച്ചു തൂങ്ങി അധികാരം വീതം വച്ചെടുത്ത്‌ വീതം വച്ചത് തികയാതെ
ആര്‍ത്തിപൂണ്ട നിങ്ങള്‍ നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ പേരില്‍ കാണിച്ചു കൂട്ടുന്നതെന്തൊക്കെയാണ് ? ഒരിടക്കാല തെരഞ്ഞെടുപ്പിനുള്ള പണം ഖജനാവില്‍ നിന്നും എടുക്കുന്നതില്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ,ഈ പേക്കൂത്ത് ഭരണ ഭീകരത നിര്‍ത്തലാക്കി രാജി വച്ചു പുറത്തു പോകൂ ,ക്രമ സമാധാനവും ജനസേവനവും അടിമുടി തകരാരിലാക്കിയ ഈ നൂല്‍പ്പാല മന്ത്രിസഭ ഇനിയും നിലനില്‍പ്പിനു വേണ്ടി ഭീകരതകള്‍ അഴിച്ചു വിട്ട് നാട്ടില്‍ അക്രമം നടത്തി നാട് നശിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണ്ണര്‍ ഇടപെട്ട് ഈ ഭരണം എത്രയും വേഗം അവസാനിപ്പിക്കണം .

സുപ്രീം കോടതി വിധിയെ വരെ കാറ്റില്‍ പറത്തി , വിദ്ധ്യാര്‍ത്തി സമരങ്ങളെ കുരുതിക്കളമാക്കി ,പട്ടാപ്പകല്‍ പോലും മനുഷ്യ ജീവന് ഒരു സുരക്ഷിതത്വവും ഇല്ലാതെ അഴിഞ്ഞാടുന്ന കൊട്ടേഷന്‍ സംഖങ്ങള്‍ക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത പോലീസുകാര്‍ മറുവശത്ത് അതി ക്രൂരമായി ക്രിമിനല്‍ സംഖങ്ങളെ വെല്ലുന്ന രീതിയില്‍ തെരുവില്‍ നഗ്നമായി നിയമങ്ങള്‍ ലങ്ഖിച്ച്

എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചൊതുക്കി നടത്തുന്ന ഈ ഭീകര ഭരണം എത്രയും വേഗം നിര്‍ത്തണം .അടിമുടി നിയന്ത്രണം നഷ്ട്ടപ്പെട്ട ഈ യു ഡി എഫ് ഭരണം ആര്‍ക്കുമാര്‍ക്കും പരസ്പരം നിയന്ത്രിക്കാന്‍ കഴിയാതെ ,എല്ലാ എം എല്‍ എ മാരും സ്വയം മുഖ്യ മന്ത്രിമാരായി മാറിയ ഈ അവസ്ഥയില്‍ ഈ ഭരണം മുന്നോട്ട് പോയാല്‍ കേരളത്തിന്റെ തെരുവുകള്‍ ചോര വീണു കുതിരും ,അതിനു മുന്‍പ് ഈ ഭരണം അവസാനിപ്പിക്കൂ !!!!നാടിനെ രക്ഷിക്കൂ !!!

Saturday, October 1, 2011

സോനാഗച്ചിയും കമാട്ടിപുരയും




ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം തന്നെ ,
സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു .

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പാ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാതിപുര എന്ന ചുവന്ന തെരുവ് ഇന്നും തുടരുന്നു ,പതിനായിരത്തില്‍ പരം പെണ്‍കുട്ടികളും സ്ത്രീകളും ശ്വാസം വിടാന്‍ കഴിയാത്ത മണിയറകളില്‍ മാറി മാറി വരുന്ന ഇടപാടുകാരനെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു .ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വെറും മാംസം മാത്രമായി ജീവിക്കുന്ന സ്ത്രീകള്‍ .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ആഴ്ചകള്‍ കൊണ്ട് മാംസ ക്കച്ചവടത്തിനു പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ ഇവിടെ വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരവും മനുഷ്യത്വ രഹിതവുമാണ് .ഈ പരുവപ്പെടുതല്‍ പ്രക്രിയക്ക് ശേഷം മാംസ ക്കച്ചവട ത്തിന്‍റെ ഇരുണ്ട മുറികളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ പിന്നീടൊരിക്കലും പുറം ലോകം കാണാറില്ല ,അവിടെ നിന്ന് ആരും രക്ഷപ്പെടാറുമില്ല . മജ്ജയും മാംസവും ശുഷ്ക്കിച്ച് ചോരയും നീരും വറ്റി വികൃത രൂപികളായ വൃദ്ധ കളായി തീരും വരെ ആ പെണ്‍കുട്ടികള്‍ ക്രൂരന്മാരായ പിമ്പ് കളുടെയും ഗുണ്ടകളുടെയും തടവറയില്‍ മരിച്ചു മരിച്ചു ജീവിക്കുന്നു .

ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഓരോ ഭാരതീയനും ഓര്‍ക്കുക ,നമ്മുടെ നാട്ടില്‍ നിന്നും എത്ര എത്ര പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു, അവരെല്ലാം എത്തിച്ചേര്‍ന്നത് ഇവിടെ യായിരിക്കില്ലേ !

ഇത്ര വലിയ മനുഷാവകാശ ലംഖനങ്ങള്‍ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് അധികാരികളുടെ ഒത്താശയൊടും അനുവാദത്തോടെയും നടക്കുന്നു എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല .കല്‍ക്കട്ടയിലെ സോനഗച്ചിയും മുംബൈയിലെ കമതിപുരയും എത്രയും വേഗം നിര്‍ത്തലാക്കി അവിടത്തെ
മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍ അധികാരികളെ നിങ്ങള്‍ അത് വേഗം ചെയ്യൂ !!!

ഈ ആവശ്യം മാറി മാറി വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും കണ്ടിട്ടില്ല .ഫെമിനിസ്റ്റു സംഘ ടനകളാരും ഈ സ്ത്രീകളെ കാണുന്നില്ലേ ? പേ പിടിച്ച ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ഇവിടെ ചോദിക്കാന്‍ ഒരു നൂറു മൃഗ സ്നേഹികള്‍ ഉണ്ട് ,ഈ മനുഷ്യ സ്ത്രീകളെ രക്ഷിക്കാന്‍ ഇവിടെ ഒരു സംഘടനയുമില്ലേ ?

ഈ വേശ്യാലയങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഒരമ്മക്കും ഒരു പെണ്‍കുട്ടിയേയും നഷ്ട്ടപ്പെടില്ല ,ഇത് ചെയ്യാന്‍ ആര്‍ക്കു പറ്റും ?

Friday, September 30, 2011

ജയിലിലെ രാജാവ്

ഈ ഫ്യൂടല്‍ ചക്രവര്‍ത്തിയെ തുറന്നു വിട്ട യു ഡി എഫ് സര്‍ക്കാരിന് ഒരു നിമിഷം പോലും തുടരാനുള്ള അവകാശ മില്ല .
അതിക്രൂരമായി അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു പ്രതിയെ പ്പോലും പിടിക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല ,കാരണംപ്രതികള്‍ ആരെന്നു സര്‍ക്കാരിനറിയാം . ജയിലില്‍ നിന്നും പുറത്തിറങ്ങി ചികിത്സയുടെ പേരില്‍ ആഡംബര ജീവിതം നയിക്കുന്ന ഇദ്ദേഹം ഇരുപതു ദിവസം കൊണ്ട് മുന്നൂറില്‍ പരം കോളുകള്‍ സ്വന്തം മൊബൈലില്‍... നിന്നും പുറത്തേക്ക് വിളിച്ചിരിക്കുന്നു ,അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം നാല്‍പ്പതില്‍ പരം കോളുകള്‍ വിളിച്ചിരിക്കുന്നു . ഇതിന്‍റെ തെളിവുകള്‍ പുറത്തു വരുന്നതിനു മുന്‍പ് സഖാവ് വി എസ്സ് പറഞ്ഞത് എത്രയോ ശരിയായി വരുന്നു .

നൂറു കോടിയില്‍ പരം ആസ്തിയുള്ള പിള്ള മഹാ രാജാവിന് ലോക ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത മഹാ രോഗം .ഇടവും വലവും ചരകനെയും ശുശ്രുതനെയും പോലുള്ള മഹാ ഭിഷഗ്വരന്‍മാരെ കൊണ്ടുനടക്കുന്ന പിള്ളയുടെ മഹാരോഗം കണ്ടുപിടിച്ചത് ,നന്നായി വര്‍ക്ക് ചെയ്യുന്ന സ്റ്റെതസ്കോപ്പ് വരെ കയ്യിലില്ലാത്ത സര്‍ക്കാരിന്‍റെ ജയില്‍ ഡോക്ടര്‍മാര്‍. ഈ മഹാ രോഗം കണ്ടുപിടിക്കാന്‍ അവസരമൊരുക്കിയ വിഎസ്സിന് നന്ദി പറഞ്ഞുകൊണ്ട് പിള്ളയും മകന്‍ ഗണേഷും ഒരു തിരുത്തല്‍ പത്ര സമ്മേളനം നടത്തിയേ തീരൂ .സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തി പ്രതിപക്ഷത്തിന്റെ കൂടി മൌന സമ്മതത്തോടെ കുറ്റവാളികളെ പുറത്തു വിടുന്ന ഈ നൂല്‍പ്പാല സര്‍ക്കാരിനെ അടിയന്തിരമായി കേരള ഗവര്‍ണറും ഇന്ത്യന്‍ പ്രസിഡന്റ്ടും ഇടപെട്ട് മരവിപ്പിച്ച് ഭരണഖടന പരമായ ഉത്തരവാദിത്യം നടപ്പിലാക്കി ജനാധിപത്യത്തെ സംരക്ഷിക്കണം .

ഈ ടെലിഫോണ്‍ കോള്‍ പുറത്തു കൊണ്ടുവന്ന ചാനല്‍ റിപ്പോര്ടരുടെ ജീവന് സുരക്ഷിതത്വം നല്‍കേണ്ട ഒരു സാഹചര്യം നിലവിലുണ്ട് .

ഇത്ര വലിയ ക്രൂരതക്ക് ഉത്തരവാദികളെ പുറത്തു കൊണ്ടുവരുവാന്‍ ഈ സര്‍ക്കാരിനു കഴിയുമോ ?

ഏഷ്യ

ഇന്ത്യയും ചൈനയും ജപ്പാനും കൊറിയയും ഗള്‍ഫ് രാജ്യങ്ങളും ഫിലിപൈന്‍സ് ഇന്തോനേഷ്യ പാക്കിസ്ഥാന്‍ പിന്നെ മലേഷ്യയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള നാല്‍പത്തി അഞ്ചോളം ശക്തരായ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഏഷ്യ

വന്‍കരയെക്കാള്‍ ശക്തരായ മറ്റൊരു കൊണ്ടിനന്റ്റ് വേറെ ഇല്ല ,അമേരിക്കന്‍ ഐക്യനാടുകളില്‍ വരെ ഇത്രയും ശക്തരായ ഇത്രയധികം രാജ്യങ്ങള്‍ ഇല്ല .അതാണ്‌ അവരെ ഭയപ്പെടുത്തുന്ന കാര്യവും ,ഇത്രയും ശക്തരായ ഈ രാജ്യങ്ങളുടെ ഐക്യം അവര്‍ ഭയപ്പെടുന്നു ,അതുകൊണ്ടാണ് ഈ മേഖലയില്‍ എന്നും ഭീതി വിതച്ച് വാര്‍ ഓണ്‍ ടെററിന്‍റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌ ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്ത് അവര്‍ സ്വയം നശിച്ചു കൊണ്ടിരിക്കുന്നത് . പ്രകൃതി വിഭവങ്ങളില്‍ നിന്ന് മാത്രമാണ് പണം എന്ന വിനിമയ ഉപകരണം രൂപം കൊള്ളുന്നത്‌ , പ്രകൃതിയില്‍ നിന്നും കുഴിച്ചും പറിച്ചും എടുക്കുന്ന വസ്തുക്കള്‍ പണമാക്കി മാറ്റി അത് മറ്റു രാജ്യങ്ങളെ തകര്‍ക്കാനും മനുഷ്യരാശിയെ കൊന്നൊടുക്കാനും വേണ്ടി ഉപയോഗിക്കുമ്പോള്‍ ആ പണം ഒരു രീതിയിലും തിരികെ എകണോമിയിലേക്ക് വരുന്നില്ല ,ഇത് മാത്രമാണ് അമേരിക നേരിടുന്ന അല്ലെങ്കില്‍ നേരിട്ട സാമ്പത്തിക മാന്ദ്യത്തിന് കാരണം , പ്രിയ ഒബാമ നിങ്ങള്‍ യഥാര്‍ത്ഥ സമാധാനം മുന്നോട്ടു വച്ചാല്‍ ഈ ഭൂമിയില്‍ മനുഷ്യ രാശിക്ക് സന്തോഷത്തോടെ ജീവിക്കാന്‍ എന്തെളുപ്പത്തില്‍ കഴിയും .ദൈവം [?] ദാനം നല്‍കിയ പ്രകൃതി വിഭാവത്താല്‍ സമ്പന്നരെന്ന് അഹങ്കരിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ല .

ലണ്ടന്‍

ലോക ഭൂപടത്തില്‍ നിന്നും ലണ്ടന്‍

എന്ന മഹാ നഗരവും ,ഗ്രേറ്റ് ബ്രിട്ടന്റെ ഹൃദയമായ ഇംഗ്ലണ്ട് എന്ന കിംഗ്‌ടവും മായുന്നു .
മാതാവിന്‍റെ ഗര്‍ഭപാത്രം പോലെ സുരക്ഷിതമാണ് ലണ്ടന്‍ എന്ന് അഹങ്കരിച്ചിരുന്നവര്‍ക്ക് അത് തിരുത്തേണ്ടി വരുന്നു , നിയന്ത്രിക്കാന്‍ കഴിയാത്ത അക്രമങ്ങളും പകല്‍ കൊള്ളയും ,അവിശ്വസനീയം .സാമ്രാജ്യത്വം ചവച്ചു തുപ്പുന്ന നുണ പ്രചാരങ്ങള്‍ ദയനീയമായി ഏറ്റു പിടിക്കുന്ന മലയാള മാധ്യമ മുതലാളി മാരും , ബി ബി സി ഉള്‍പ്പെടെ യുള്ള ഭീമന്മാരും ബ്രിട്ടാസിനെ പ്പോലുള്ള ചതിയന്‍ മാരും ഒന്നും മിണ്ടുന്നില്ലല്ലോ .ജാലിയന്‍ വാലബാഗില്‍ ഞങ്ങളുടെ പൂര്‍വികരില്‍ 1500 പേരെ വെടിവച്ചു കൊന്നവര്‍ നിങ്ങളാണെങ്കില്‍ തകരട്ടെ നിങ്ങളുടെ സാമ്രാജ്യം . പശ്ചിമേഷ്യ യിലേക്ക് പട്ടാളത്തെ അയച്ച് പ്രതിരോധിക്കാന്‍ വരെ ശക്തിയില്ലാത്ത മനുഷ്യരെ കൊന്നൊടുക്കുന്ന പോലെ കൊല്ലാത്തതെന്താണ് അക്രമികളെ ? നിങ്ങളുടെ ആയുധങ്ങള്‍ ഒന്നും പൊട്ടുന്നില്ലേ? സ്വാതന്ത്രത്തിന്റെ ഈ ആഹ്ലാദ വേളയില്‍ നിങ്ങള്‍ വെടിവച്ച് കൊന്ന ഓരോ ധീര ദേശാഭിമാനിയും സാമ്രാജ്യത്തിലെ സൂര്യാസ്തമയത്തിനായി കാത്തിരിക്കുന്നു .

ഹസാരെയുടെ സമ്മര്‍ദ തന്ത്രം യഥാര്‍ത്ഥ ഗാന്ധിസമല്ല


എല്ലാ സമരങ്ങളുടെയും അവസാന മാര്‍ഗമാണ് നിരാഹാരം - മറ്റൊരു സമര രീതിയും ചെയ്യാതെ ആദ്യ പടിയായി തന്നെ നിരാഹാരം നടത്തുന്ന ഹസാരെ രണ്ടാം ഗാന്ധിയല്ല .ഗാന്ധിജി ഒരിക്കലും സ്വന്തം ഗവണ്മെന്റിനെ സമ്മര്‍ധതിലാക്കിയിട്ടില്ല .ഹസാരെക്ക് ഇന്ത്യന്‍ ജനാധിപത്യത്തിലും ജുടിശ്യരിയിലുo വിശ്വാസമില്ല എന്ന് പറയുന്നത് രാജ്യ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ,രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നതിലൂടെ ഹസാരെ ചെയ്യുന്നത് വലിയ തെറ്റാണ് .സുപ്രീം കോടതിക്കും മുകളില്‍ ഒരു സംവിധാനം വരണം എന്ന് പറയുന്നത് മണ്ടത്തരമാണ് ,ഹസാരെയും അതേപോലുള്ള മൂന്നോ നാലോ ആളുകള്‍ ചേര്‍ന്ന ലോകായുക്ത കമ്മറ്റികളില്‍ കയ്യും കെട്ടി നിന്ന് വിസ്തരിക്കപ്പെടെണ്ട ആളാണോ ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്തി ,ശുദ്ധ മണ്ടത്തരം .
ഇദ്ദേഹത്തിന്റെ മൂക്കിന്‍ തുമ്പത്ത് നടക്കുന്ന ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമായ കമാട്ടിപുരയും സോനഗച്ചിയും നിര്‍ത്തലാക്കാന്‍ ഒരക്ഷരം മിണ്ടാന്‍ കഴിയുമോ ? ചേരി നിര്‍മാര്‍ജനവും,ദാരിദ്ര നിര്‍മാര്‍ജനവും ഭിക്ഷാടന മാഫിയകളെയും ഇല്ലാതാക്കാന്‍ ഇയാള്‍ക്കാകുമോ ? ഇത്തരം യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെങ്കില്‍ ശരീരം വിയര്‍ക്കണം ,കോര്‍പറേറ്റ് സമരങ്ങളുടെ C E O ആകാനും കഴിയില്ല .ആ ബാബാ രാംദേവിനെ ക്കൂടി വിളിക്കായിരുന്നില്ലേ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‌ കൂട്ടായി ,അയാള്‍ പറഞ്ഞതും ഇതേ കാര്യ മല്ലെ ?രാജ്യ താല്പര്യങ്ങള്‍ക്ക് എതിരായി ആളെ ക്കൂട്ടി പ്രക്ഷോഭം നടത്തിയാല്‍ രാം ദേവിന്റെ അതെ ഗതിയായിരിക്കും നിങ്ങള്‍ക്കും ഗുരുജി .ജയ് ഹിന്ദ്‌ .

ഇന്ത്യയില്‍ ലൈഗീക വിദ്യാഭ്യാസം വേണ്ട

ഇന്ത്യയില്‍ ലൈഗീക വിദ്യാഭ്യാസം വേണ്ട ...പണ്ട് ചെറിയ ക്ലാസ്സില്‍ ബയോളജിയില്‍ ചില ശരീര ഭാഗങ്ങളെ പ്പറ്റി പഠിപ്പിക്കുമ്പോള്‍ തന്നെ വിധ്യാര്ത്തികളുടെ മനസ്സില്‍ തട്ടിയ ഇളക്കം ഓര്‍ക്കുന്നു ,ക്ലാസ്സില്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ജീവിത്തത്തില്‍ പകര്‍ത്താനുള്ള താണെന്നും,അധ്യാപകര്‍ പറയുന്നതെന്തും അനുസരിക്കുന്നതില്‍ തെറ്റില്ലെന്നും ,പകര്‍ത്തുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു മനസ്സാണ് ഭാരതത്തിന്റെത്,ഇങ്ങനെയുള്ള മനസ്സുള്ള ഒരു സമൂഹത്തില്‍ ഇത്തരം വിഷയങ്ങളില്‍ അധ്യാപികാധ്യാപകന്‍ മാര്‍ ദിവസവും ക്ലാസ്സെടുത്തു പഠിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും നൂറു ശതമാനം കുട്ടികളുടെയും മനസ്സില്‍ ഈ സെക്സ് ചിന്തകളായിരിക്കും ,പിരീഡുകള്‍ കഴിഞ്ഞാലും മായാത്ത ഓര്‍മ്മയായി ഈ ചിന്തകള്‍ അവരെ പിന്തുടരും ,പഠിപ്പിച്ച കാര്യങ്ങളില്‍ തെറ്റില്ലെങ്കില്‍ പിന്നെ അതൊന്നു ചെയ്തു നോക്കുന്നതില്‍ എന്താ ഇത്ര തെറ്റ് ?എന്നായിരിക്കും അവര്‍ ചിന്തിക്കുക ,പണ്ട് കൌമാരത്തിന്റെ വെറും ചാപല്യ പ്രണയ കൌതുകത്തോടെ പരസ്പരംനോക്കി സായൂജ്യമണഞ്ഞ നമ്മുടെ മക്കള്‍ ഇത്തരം ക്ലാസ്സുകള്‍ക്കു ശേഷം നോക്കുന്ന നോട്ടങ്ങള്‍ക്ക്‌ ഒരായിരം അര്‍ഥങ്ങള്‍ ഉണ്ടാകും ,ഒരേ പോലെ ചിന്തിക്കുന്ന രണ്ടു മനസുകള്‍ ഒരുമിച്ചാല്‍ ലൈംഗീക വിധ്യാഭ്യാസമല്ല ഉണ്ടാകുക പകരം ,ലൈഗീക അരാജകത്വ മായിരിക്കും ഫലം ,നാട്ടില്‍ വര്‍ധിക്കുന്ന സെക്സ് കേസുകള്‍ക്ക്‌ പരിഹാരം കുട്ടികള്‍ക്ക് " സെക്സ് പാപമല്ല" എന്ന് പഠിപ്പിക്കലാണ് എന്ന് ആര് പറഞ്ഞു ? നിഗൂദ്ദമായ ലക്ഷ്യങ്ങളിലൂടെ സദാചാര മൂല്യങ്ങള്‍ നഷ്ട്ടപ്പെടുത്തി യൂറോപ്യന്‍ ജീവിത രീതിയിലേക്ക് പൂര്‍ണ്ണമായും ഭാരതത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളുടെ വാദമാണിത്‌ ...ഗുരുകുല വിദ്യാഭ്യാസത്തിന്റെ പാരമ്പര്യ മുള്ള ഭാരത സംസ്കാരത്തില്‍ ഒരിക്കലും ഒരിടത്തും ഒരു ഋഷിമാരും ലൈംഗീക വിദ്യാഭ്യാസം നടത്തിയതായി പറയുന്നില്ല ..പുതു തലമുറയുടെ ജീവിത സദാചാര്യ മൂല്യങ്ങളെ മുളയിലെ നുള്ളി , നമ്മുടെ സംസ്കാരത്തെ തന്നെ തകര്‍ക്കാന്‍ പോന്ന ഈ ലൈംഗീക വിദ്യാഭ്യാസ വാദം തടയേണ്ടതാണ് ...

മദനിയെ മോചിപ്പിക്കൂ .

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ ഒരു കറുകറുത്ത
അദ്ധ്യായം " അബ്ദുള്‍ നാസര്‍ മദനി "

അതിക്രൂരമായി ഭരണ കൂട ഭീകരതക്കിരയായ ഒരു ഇന്ത്യന്‍ പൌരന്‍ ,സമാനതകളില്ലാത്ത ഈ മനുഷ്യാവകാശ ലങ്ഖനം നമുക്ക് കയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വരുന്നു .തല മുടിയേക്കാള്‍ നേരിയ വെറും സംശയങ്ങള്‍ മാത്രം കുറ്റങ്ങളായി ചുമത്തി നീണ്ട പത്തു വര്‍ഷങ്ങള്‍ ജയിലിലടച്ച ഇത്രയും വലിയ ഒരു മനുഷ്യാവകാശ ലങ്ഘനം ഇന്ത്യയില്‍ നടന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നേയില്ല .നിയമ ദേവതയുടെ കണ്ണുകള്‍ മൂടി ക്കെട്ടിയത്
സത്യം കണാതിരിക്കാനല്ല മറിച്ച് മുഖം നോക്കാതെ നീതി നടപ്പിലാക്കാന്‍ വേണ്ടിയാണ് .എന്നിട്ടും ഒരു പതിറ്റാണ്ട് കാലത്തിനുള്ളില്‍ നമ്മുടെ നീതി ദേവതകളുടെ മൂടിയ കണ്ണുകള്‍ ഒരിക്കല്‍ പോലും മദനിക്ക് നേരെ തുറക്കാനുള്ള ആര്‍ജ്ജവം കാണിച്ചില്ല ,മദനിയുടെ കാര്യത്തില്‍ അധികാര രാഷ്ട്രീയവും ജഡീഷ്യറിയും അതിന്‍റെ ഏറ്റവും അപകടകരമായ രീതിയില്‍ ഇണ ചേരല്‍ നടത്തി .
അധികാര ക്കസേരകള്‍ക്ക് ഇളക്കം തട്ടുമ്പോഴും ,കച്ചവട താല്പര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കുമ്പോഴും ,വോട്ടു ബാങ്കുകള്‍ സംരക്ഷിക്കപ്പെടെണ്ടി വരുമ്പോഴും ഒക്കെ സ്വതന്ത്ര ഭാരതത്തില്‍ ഒരുപാട് ബോംബുകള്‍ പൊട്ടി ക്കൊണ്ടിരുന്നു ,അതിപ്പോഴും തുടരുന്നു .യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ നമ്മള്‍ ഇരുട്ടില്‍ തപ്പുന്നു കാരണം പ്രതികള്‍ നമ്മള്‍ തന്നെയാണ് . മദനിക്ക് നീതി ലഭിക്കണം എന്ന് വാദിച്ചാല്‍ തീവ്രവാദിയായി ചിത്രീകരിക്കപ്പെടുമോ എന്ന് ഭയന്ന് എല്ലാവരും മിണ്ടാതിരിക്കുന്നു ,മുസ്ലീം നാമ ധാരികള്‍ എല്ലാം ആഗോള തീവ്ര വാദത്തിന്‍റെ ഉറവിടമാണെന്ന് വിശ്വസിപ്പിക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചു . ഇത്ര വലിയ ഒരു നീതി നിഷേധത്തില്‍ സമൂഹത്തിന്റെ പല കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴും മൌനം പാലിച്ച പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിന്‍റെ നിലപാട് അങ്ങേയറ്റം അപലപനീയവും സംശയാസ്പദവുമാണ് .പ്രതിരോധിക്കാന്‍ കഴിയാത്ത ആശയങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്ന കാഴ്ചയാണ് നമ്മള്‍ ചേകന്നൂര്‍ കേസിലും മദനി കേസിലും കണ്ടതും കണ്ടു കൊണ്ടിരിക്കുന്നതും ,ഇതിന്‍റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചതരാണ്‌ ?
ഈ കൊടും ക്രൂരത അവസാനിപ്പിക്കൂ ,ഒരു തെറ്റും ചെയ്യാത്ത മദനിയെ മോചിപ്പിക്കൂ , ഒരിക്കലും ഇളകാത്ത സമുദായ ക്കസേരകളിലെ പൌരോഹിത്യതിനും - പ്രധാനം ഭൌതീക ലോകത്തെ ഇളകാത്ത കസേരകള്‍ തന്നെ . ആരോഗ്യം ക്ഷയിച്ച വീര്യം നഷ്ട്ടപ്പെട്ട ഇന്നത്തെ മദനി ആര്‍ക്കെങ്കിലും ഭീഷണിയാണോ ? ഇത്ര വലിയ തിരക്കഥകള്‍ ഒരുക്കിയിട്ടും ഒരു കുഞ്ഞു കേസുപോലും തെളിയിക്കാന്‍ കഴിയാത്ത നിയമങ്ങളെ നിങ്ങള്‍ക്ക് ലജ്ജയില്ലേ ,തുറന്നു വിടൂ ഒരു നിരപരാധിയെ .
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ !!!

സാമ്രാജ്യത്തിലെ സൂര്യസ്തമയത്തിനു സമയമായോ ?

ആയി ക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാന്‍ ,കാലഘട്ടത്തിന്റെ ആവശ്യം പോലെ അത് സംഭവിക്കും .മറ്റൊരു മഹാ മാന്ദ്യത്തിന് കളമൊരുങ്ങി ക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അത് മൂടിവക്കാന്‍ അമേരിക്ക നടത്തുന്ന കരണം മറിച്ചിലുകള്‍ വൃഥാ പാഴായിക്കൊണ്ടിരിക്കുനതും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു .ഇന്ത്യ എന്ന മഹാ രാജ്യം അതിന്റെ ലോകോത്തര ചേരി ചേരാ നയങ്ങളിലേക്ക് തിരികെ പോകുന്നതിന്റെ ചെറു സൂജനകള്‍ അവിടിവിടെ കാണുന്നത് വളരെ ആശാവഹമാണ്‌ .
ഹസാരെ സമരത്തില്‍ അമേരിക്കന്‍ അഭിപ്രായത്തെ തള്ളിയതും ,ഫലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടും ,യു എന്‍ പൊതു സഭയിലെത്തിയ മന്‍മോഹന്‍ സിങ്ങ് ഒബാമ സന്ദര്‍ശനം ഒഴിവാക്കിയതും വില കുറച്ചു കാണണ്ട ,
ഇതെല്ലം അണിയറയില്‍ എന്തൊക്കെയോ ഒരുങ്ങുന്നതിന്റെ സൂജനകളാണ് .

ആഗോള സാമ്പത്തീക രംഗം വന്‍ തകര്‍ച്ചയെ നേരിടുന്നു എന്ന് വിലപിക്കുന്ന സാമ്രാജ്യത്വം അതിന്റെ കാരണങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നു .
ലോക മാകെ ജനാധിപത്യത്തിന്റെയും ,ഭീകരതയുടെയും ,ആണവായുധങ്ങളുടെയും പേര് പറഞ്ഞ് ആയുധ ക്കച്ചവടത്തിനും അധിനിവേശത്തിനും പ്രകൃതി വിഭവ നിയന്ത്രണങ്ങള്‍ക്കും വേണ്ടി നടത്തുന്ന നരഹത്യകള്‍ക്ക്‌ അമേരിക്കയും സഖ്യ കക്ഷികളും ചെലവഴിക്കുന്നത് ഒരിക്കലും എക്കനോമിയിലേക്ക് തിരികെ വരാത്ത പണമാണ് ,ഇതാണ് സാമ്പത്തീക മാന്ദ്യത്തിന്റെ മൂല കാരണം എന്നറിയാന്‍ ഒരു സാമ്പത്തീക ബിരുദ ധാരി യാകണമെന്നില്ല.

പ്രകൃതി വിഭവങ്ങളില്‍ നിന്ന് മാത്രമേ പണം എന്ന വിനിമയ ഉപാധി രൂപപ്പെടൂ എന്നത് ഒരു സത്യമാണ് ,ഭൂമിയില്‍ അതിര്‍വരമ്പുകള്‍ കെട്ടി രാജ്യങ്ങളായി തിരിഞ്ഞ് പ്രകൃതി വിഭവങ്ങള്‍ കുഴിച്ചെടുത്ത് പണമാക്കി ജീവിക്കുന്ന രാജ്യങ്ങള്‍ക്ക് എന്തിന്റെ പേരിലാണ് അഹങ്കരിക്കാന്‍ അവകാശം ,ഓയിലും ഗ്യാസും വെള്ളവും ഇരുമ്പും സ്വര്‍ണ്ണവും എന്ന് വേണ്ട പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടെ ഒന്നും മനുഷ്യന് സ്വയമായി ഉണ്ടാക്കാന്‍ കഴിയാത്തതാണ് ,അതെല്ലാം പ്രകൃതിയുടെ വരദാനങ്ങലാണ് ,ദൈവം എന്ന മഹാ സംവിധായകന്‍ ഭൂമിയില്‍ ജീവ ജാലങ്ങളുടെ നിലനില്‍പ്പിനു വേണ്ടി ഒരുക്കിയ വിഭവങ്ങള്‍ .
അത്യാഗ്രഹങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും വേണ്ടി ഈ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ അത്യാര്‍ത്തിക്കൊപ്പം പ്രകൃതിയില്‍ വിഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കണം എന്നാണോ ഐ എം എഫിന്റെയും ,വേള്‍ഡു ബാങ്കിന്റെയും തലപ്പത്തെ കൊമ്പന്‍ മാരായ മന്ദബുദ്ധി വിദഗ്തന്‍ മാര്‍ മാന്ദ്യം ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്ന പരിഹാരം .

സമാധാനത്തിന്റെ പാതയിലെക്കിറങ്ങി വന്ന് ,രാജ്യങ്ങള്‍ പരസ്പരം സഹായ ഹസ്തങ്ങള്‍ നല്‍കി ,പ്രകൃതി വിഭവങ്ങള്‍ വീതം വച്ചെടുത്ത്‌ സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു പുതിയ വിദേശ നയം അമേരിക്ക രൂപപ്പെടുത്തിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് .

തീവ്രവാദ ത്തിന്റെയും യുദ്ധത്തിന്റെയും പ്രഭവ കേന്ദ്രം ഒന്നാണെന്ന തിരിച്ചറിവ് ലോകമാകെ അലയടിക്കുന്നു ,ലോക രാഷ്ട്രങ്ങള്‍ എല്ലാം ഈ സാമ്രാജ്യത്വ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുന്നു ,ഈ അധിനിവേശ ഭീകരതക്കെതിരെ ലോക രാജ്യങ്ങളില്‍ നിന്നും പല പല നല്ല നയതന്ത്ര ലെവലിലുള്ള എതിര്‍പ്പുകളും ഉയര്‍ന്നു കഴിഞ്ഞു ,ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു വലിയ മാറ്റത്തിലെക്കാണ്.

പുലരട്ടെ ഒരു പുതു ലോകം .

Thursday, September 29, 2011

ദാസേട്ടാ ഓര്‍മ്മയുണ്ടോ?

ദാസേട്ടാ
പോയ ജന്മത്തില്‍ ചെയ്ത മഹാ പാപത്തിന്റെ പ്രായശ്ചിത്ത മായിട്ടായിരിക്കുമോ നിങ്ങളും ഇന്ത്യയില്‍ ജനിച്ചു പോയത് .
അമേരിക്കയില്‍ ജനിച്ചായിരുന്നെങ്കില്‍ എന്തോ മഹാ സംഭാവമായേനെ എന്ന് നിങ്ങള്‍ പറഞ്ഞതിന്റെ അര്‍ഥം എന്താണ്,എന്നിട്ട് നിങ്ങള്‍ എന്താണ്
അമേരികയില്‍ പോയി ഇങ്ങ്ലീഷ്‌ പാട്ടുകള്‍ പാടി പ്രശസ്തനാകാതിരുന്നത് ,ഇന്ത്യയില്‍ ജനിച്ച് കേരളത്തില്‍ പാട്ട് പാടി ഇന്ത്യയിലെ ജനങ്ങളുടെ പണം കൊണ്ട് നിങ്ങള്‍ അമേരിക്കയില്‍ സ്ഥിരതാമാസമാക്കിയത് നിങ്ങള്‍ അമേരിക്കയില്‍ ജനിച്ചത് കൊണ്ടല്ലല്ലോ .നിങ്ങള്‍ സ്വര്‍ഗമെന്നു വിശേഷിപ്പിച്ച അമേരിക്കയില്‍ നിങ്ങള്‍ക്കെന്തു സ്ഥാന മാണുള്ളത്‌ ,അമേരിക്കയിലെ മലയ്ളികളുടെ ഇടയിലുള്ള ഒരു ചെറു സ്ഥാന മല്ലാതെ ,
നിങ്ങളെ കണ്ടാല്‍ മനസ്സിലാക്കുന്നതും തിരിച്ചറിയുന്നതും മലയാളികളും ഇന്ത്യാ ക്കാരു മല്ലെ ,നിങ്ങളെ നിങ്ങലാക്കിയത് ഞങ്ങള്‍ ഇന്ത്യാക്കരെല്ലേ , നിങ്ങളുടെ മനസ്സിന്റെ ഉള്ളിലുള്ളത് ഒരു സായിപ്പാനെന്നും പുറമേ ഇട്ടിരിക്കുന്ന ജുബ്ബ വെറു മൊരു മുഖം മൂടിയാനെന്നും മനസ്സിലാക്കി തന്നതിന് വളരെ നന്ദി ,
ഇനി മുതല്‍ നിങ്ങള്‍ വരുന്ന വഴിയെ നിന്നും ഞങ്ങള്‍ക്ക് തിരിഞ്ഞു
നടക്കാമല്ലോ ,പാടിയത് യേശുദാസ് എന്ന് കേള്‍ക്കുമ്പോള്‍ ആ പാട്ട് കേള്ക്കാതിരിക്കാമല്ലോ , ദൈവം ദാനം നല്‍കിയ കഴിവില്‍ ഇത്രയും അഹങ്കരിക്കാന്‍ എന്തവകാശം?

മലയാളത്തിന്റെ പ്രിയ കവികള്‍ എഴുതിയ കാലത്തെ അതിജീവിക്കുന്ന അതി സുന്ദര മലയാള ഗാനങ്ങള്‍ ,ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള മഹാ സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തി നിങ്ങളെ ക്കൊണ്ട് പാടിപ്പിചിട്ടല്ലേ നിങ്ങള്‍ ഒരു ഗായകനായി മാറിയത് ,നിങ്ങളെ നിങ്ങളാക്കിയ ആ വലിയ കലാകാരന്‍ മാര്‍ ആരും പറയാത്ത തരത്തില്‍ അഹങ്കാരത്തോടെ ഇത് പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു ,മലയാളത്തിലെ കവികളും സംഗീത ജ്ഞ രും ചേര്‍ന്ന് നിര്‍മ്മിച്ച നിങ്ങളെ നെഞ്ചി ലേറ്റി വളര്‍ത്തിയത്‌ മലയാളികളല്ലേ ? എന്നിട്ടും ഒരു റ്റി വി പരിപാടിയില്‍ ഇന്ത്യാക്കാരെ മൊത്തം ആക്ഷേപിച്ച നിങ്ങള്‍ ,ഇന്ത്യയില്‍ പിറന്നത്‌ മുജ്ജന്മ പാപം കൊണ്ടാണെന്ന് വരെ പറഞ്ഞു വച്ചത് എന്തിനായിരുന്നു ,മത്സരത്തില്‍ ജയിച്ചു എന്ന് പറയുന്ന ഒരു പെണ്‍കുട്ടിയെ പുകഴ്ത്താന്‍ വേണ്ടിയോ ,അതോ ഏഷ്യാനെറ്റ് നല്‍കിയ പാരിതോഷികത്തിനു പകരം നല്‍കിയതോ ?
നിങ്ങള്‍ പറഞ്ഞത് ശരിയാണോ ,ഇന്ത്യയില്‍ ജനിച്ചവരൊക്കെ അവരുടെ മുജ്ജന്മ പാപം കൊണ്ടാണോ ഇന്ത്യയില്‍ ജനിച്ചത്‌ ? ഇന്ത്യയില്‍ ജനിച്ചവരാരും പ്രശസ്തരും പ്രഗല്‍ഭരും ആയിട്ടില്ലേ ,അതോ അവരെയൊക്കെ നിങ്ങള്‍ മറന്ന് പോയോ അമേരിക്കയിലെ സായിപ്പിനെ മാത്രമേ ഇപ്പൊ ഓര്‍മ്മയു ള്ളോ ? ദാസേട്ട
ഓര്‍മ്മയുണ്ടോ ചെമ്പൈ വൈദ്യ നാഥ ഭാഗവതരും ,മുഹമ്മദ്‌ റാഫിയും ,ബാല മുരളീ കൃഷ്ണയും ആണ് സംഗീതത്തില്‍ നിങ്ങള്‍ ആരാധിക്കുന്ന മഹാന്മാര്‍ എന്ന് പറഞ്ഞത് ,ഇവരാരും അമേരിക്കയില്‍ ജനിച്ചവരല്ലല്ലോ ? നിങ്ങള്‍ എന്നാണ് അമേരിക്ക കണ്ടത് ,ഇന്ത്യയിലെ നിങ്ങളുടെ ജന്മം ശാപം കിട്ടിയ തായിരുന്നു എങ്കില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ അംഗീ കാരങ്ങളും തിരികെ നല്‍കി മംഗളം പാടി അവസാനിപ്പിക്കാന്‍ കഴിയുമോ ഇന്ത്യയിലെ ജീവിതം ,

ഇനി ഒരിക്കലും ദാസേട്ടനെന്ന പാദസരം ഞങ്ങളുടെ മനസ്സില്‍ കിലുങ്ങില്ല .