പകല്‍ പോലും സൂര്യ വെളിച്ചം കടക്കാത്ത തണുത്തു വിറച്ച തിരുനെല്ലിയിലെ കൊടുംക്കാട്ടില്‍ ആയിരത്തി ത്തൊള്ളായിരത്തി എഴുപത് ഫെബ്രുവരി പതിനെട്ടിന് ,പുറകിലേക്ക് ബന്ധിച്ച കൈകള്‍ കാലിലേക്ക് വരിഞ്ഞു കെട്ടി അരിക്കാട് വര്‍ഗീസ് എന്ന നക്സല്‍ വര്‍ഗീസിന്റെ ചങ്കിലേക്ക് വെടിയുണ്ട പായിച്ച് വയനാട്ടിലെ കൊടും കാടിനെ രക്തത്തില്‍ കുതിര്‍ത്തിയ രാമചന്ദ്രന്‍ നായരുടെ കുറ്റസമ്മതമായിരിക്കാം നമ്മള്‍ ആദ്യം ഞെട്ടലോടെ കേട്ട വ്യാജ ഏറ്റുമുട്ടല്‍ .
പിന്നീടിങ്ങോട്ട് സ്വതന്ത്ര ഭാരതത്തിലെ കാക്കിയിട്ട കാലന്മാര്‍ നടത്തിയ നരനയാട്ടുകള്‍ക്ക് കണക്കുകളുണ്ടോ?സോഹരബുദ്ദീന്‍ , കൌസര്‍ ബി ,ഇഷ് റത്ത് ജഹാന്‍ ,ജാവേദ് ഷെയ്ഖ് ,അംജാദ് അലി , സീശാന്‍ജോഹാര്‍ ഇവരെല്ലാം വ്യാജ ഏറ്റുമുട്ടലുകളില്‍
കൊല്ലപ്പെട്ട നിരപരാധികള്‍ . ഇനിയും ചുരുളഴിയാത്ത ഒരായിരം ഏറ്റുമുട്ടല്‍ നാടകങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ആരാച്ചാരുടെ കുറ്റ സമ്മതങ്ങളായി നമ്മളെ തേടിയെത്തും ,കൂട്ടത്തോടെ കബന്ധങ്ങള്‍ കുഴിച്ചു മൂടിയ കാശ്മീരിലെ ശവക്കുഴികളില്‍ ഇല്ലാതായത് എത്ര എത്ര തലമുറകള്‍ !!!
ആര്‍ക്കു വേണ്ടി നടപ്പിലാക്കി ഈ അജണ്ടകള്‍ ,എന്തിനു വേണ്ടി കൊന്നൊടുക്കി ഈ നിരപരാധികളെ ? സാമ്രാജ്യത്വം തുറന്നു വിട്ട ഇല്ലാത്ത ശത്രുവായ തീവ്രവാദികള്‍ എന്ന ഭൂതങ്ങളെ അധികാരം അടിച്ചുറപ്പിക്കാന്‍ ഇന്ത്യയിലും ഉപയോഗിക്കപ്പെട്ടുഎന്നതാണ് സത്യം, യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിട്ടും നമ്മള്‍ എല്ലായിപ്പോഴും നിഴല്‍ യുദ്ധങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കി സാമ്രാജ്യത്വ പ്രീതിക്ക് വേണ്ടി ഒച്ചാനിച്ചു നിന്നു .
അനുകൂല സാഹചര്യങ്ങളില്‍ നിന്ന് അറിയാതെ പിറവിയെടുക്കുന്ന നേതാക്കള്‍ -തിരശീലക്കു പിന്നിലെ ചരട് വലിക്കാരുടെ ഇംഗിത്തിനനുസരിച്ച് ആടുന്ന വെറും പാവകള്‍ മാത്രം ,അവരില്‍ നിന്നും ഒരു യഥാര്‍ത്ഥ ജന നേതാവിലേക്ക് ഇനിയും എത്ര ദൂരം ?

No comments:
Post a Comment