Friday, October 28, 2011

യു ഡി എഫ്

ബുദ്ധി ശൂന്യരും മാന്യത ഇല്ലാത്തവരുമായ യു ഡി എഫ് മന്ത്രി മാരുടെ പ്രസ്താവനകള്‍ക്ക് ഖേദം പ്രകടിപ്പിച്ചും ഉത്തരവാദിത്വം ഏറ്റെടുത്തും ഉമ്മന്‍ ചാണ്ടിയുടെ നടു ഓടിയാറായി .പച്ചക്ക് തെറി വിളിച്ചു പറയുന്ന പി സി ജോര്‍ജിനെയും ഗണേഷ് കുമാറിനെയും പോലുള്ള അഭാസന്മാരെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി എം എല്‍ എ സ്ഥാനം വരെ റധാക്കി ഉപ തെരഞ്ഞെടുപ്പു നടത്തണം ,
പ്രതി പക്ഷം ശക്തമായി ഈ ആവശ്യം ഉന്നയിക്കുകയും നിയമ നടപടികള്‍ എടുക്കുകയും വേണം .അനധികൃത വിദ്ധ്യാര്‍ത്തി നിയമനവും ,പനിമരണം മദ്യപാനം മൂലമാനെന്നുള്ള പരാമര്‍ശവും ഇപ്പോള്‍ ഗണേശന്റെ സംസ്കാര ശൂന്യമായ പരാമര്‍ശത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യ മന്ത്രി ഇനിയും എത്ര എത്ര പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും .പോലീസ് വെടിവപ്പും ,അധ്യാപക മരണവും ,പെരുമ്പാവൂര്‍ തല്ലി ക്കൊല്ലലും അരങ്ങേറിയപ്പോള്‍ അതിനെതിരെ നിയമ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ ജനാധിപത്യ മര്യാദകള്‍ക്ക് വിപരീതമായി അധികാര ദുര്‍വിനിയോഗം നടത്തി അടിച്ചൊതുക്കാന്‍ ശ്രമിച്ചത്
ഭരണ കൂട ഭീകരതയും ഭരണ ഘടനാ ലംഖനവും ആണ് .

ശക്തമായ പ്രതിപക്ഷ സാന്നിധ്യത്തോടെ ഒരു നല്ല ഭരണം കാഴ്ച്ചവക്കപ്പെടും എന്ന് പ്രതീക്ഷിച്ച എല്ലാവര്ക്കും തെറ്റി ,വിവാദങ്ങള്‍ ഒഴിഞ്ഞിട്ട് ഭരിക്കാന്‍ നേരമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ .ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞത് കൊണ്ട് ഒരിക്കലും ഈ പ്രശ്നം അവസാനിക്കാന്‍ പാടില്ല ,കാരണം വി എസ്സിനെതിരെ യുള്ള പരാമര്‍ശത്തിന് ശേഷം ,അദ്ധ്യാപകന്‍ ആക്രമിക്ക പ്പെട്ടതുമായി ബന്ധപ്പെട്ട് കള്ള വെടി പ്രയോഗം നടത്തിയ ഗണേഷ് ഒരു തരത്തിലും മാപര്‍ഹിക്കുന്നില്ല ,ഇത്ര മോശപ്പെട്ട സംസ്കാര ശൂന്യ മായ പ്രയോഗങ്ങള്‍ നടത്തുന്ന ഇവരെ പുറത്താക്കണം ,ഇവരുടെ ഈ പച്ചത്തെറി കേട്ട് ഊറി ചിരിക്കുന്ന കേരളീയരുടെ വിവേകത്തോട്‌ നമുക്ക് സഹതപിക്കാം .ഇത്ര മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നത് പകല്‍ പോലെ പരമാര്‍ഥം - നിയമ വാഴ്ച തകര്‍ന്ന ഒരു കയ്യൂക്ക് രാഷ്ട്രീയ ഭരണമല്ലേ ഈ യു ഡി എഫ് ഭരണം ,നിഷ്പക്ഷരായ എല്ലാ കേരളീയരും ഈ ഭരണം ഒന്നവസാനിചെങ്കില്‍ എന്നാഗ്രഹിക്കുന്നു .

ഇതിനൊരു പരിഹാരം, പ്രതിപക്ഷത്തോട് സഹകരിച്ച് ന്യായമായ നിയമ നടപടികള്‍ മുഖം നോക്കാതെ ആര്‍ക്കെതിരെയും എടുത്ത് സത്യ സന്ധമായി ഭരിക്കാന്‍ കഴിയുക എന്നതാണ് .അല്ലാതെ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മാത്രമായി ഒരു ഭരണം എത്ര നാള്‍ കൊണ്ടുപോകാന്‍ പറ്റും .നിയമ നടപടികള്‍ ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവസരമൊരുക്കാത്ത ഒരു ഭരണം കാഴ്ച വക്കാനുള്ള ധൈര്യം മുഖ്യ മന്ത്രി കാണിക്കണം ,നൂല്‍പ്പാല മന്ത്രിസഭയുടെ നിലനില്‍പ്പ്‌ തന്ത്രങ്ങള്‍ക്ക് അതീതമായ ഒരു ഭരണം അതാണ്‌ വേണ്ടത് ,ഗണെശനെയും പി സി ജോര്‍ജിനെയും ഒഴിവാക്കി കൊണ്ട് .ഇതൊന്നും നടക്കില്ലെന്നറിയാം
എങ്കിലും പറയാതെ വയ്യല്ലോ .

Friday, October 21, 2011

ഇല്ല ഗദ്ദാഫി മരിച്ചിട്ടില്ല


സാമ്രാജ്യത്വ മാധ്യമങ്ങള്‍ ചവച്ചു തുപ്പുന്ന നുണ പ്രചാരങ്ങളില്‍ ഗധാഫി ക്രൂരനായ ഏകാധിപതി യാണ് ,എന്നിട്ടും തോല്‍ക്കുമെന്നുരപ്പുള്ള യുദ്ധങ്ങള്‍ അധിനിവേശങ്ങല്‍ക്കെതിരെ നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്താണ്‌ ,അധികാരത്തോടുള്ള ആര്‍ത്തി യാണോ ...അല്ല ,ജീവിതത്തോടുള്ള ആസക്തിയാണോ അല്ല ,ആണെങ്കില്‍ അവര്‍ എന്നേ നാടുവിട്ടു ഓടി പ്പോയേനെ ,അത് ചെയ്യാതെ യുവാക്കളായ അവരുടെ മക്കളെ പ്പോലും മരണത്തിനു വിട്ടുകൊടുത്തു ശത്രു വിനെതിരെ യുദ്ധം ചെയ്യുന്ന ഇവര്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ധീരതക്കുടമക ളാണ് .സ്വന്തം ജീവന് എന്തെങ്കിലും ഭീഷനിയുന്ടെങ്കില്‍ ആ വഴിക്ക് തിരിഞ്ഞു നോക്കാന്‍ ധൈര്യമുള്ള ആണ്‍ കുട്ടികള്‍ പാശ്ചാത്യ ലോകത്ത് ജനിച്ചിട്ടുണ്ടോ ..ഇല്ല കാരണം ഭീരുക്കളാണ് ആയുധ ബലം കൊണ്ട് ജീവിക്കുന്നത് .ഇവര്‍ സധാമും ഗധാഫിയും സ്വന്തം നാടിനെയും നാട്ടുകാരെയും അത്ര ഏറെ സ്നെഹിച്ചു ,അവര്‍ക്ക് ഒളിച്ചോടാന്‍ കഴിയില്ല അവര്‍ അതി ധീരരാന് ..അവര്‍ക്ക് മരണമില്ല ..ഇല്ല ഗധാഫി മരിച്ചിട്ടില്ല ....

Tuesday, October 18, 2011

ആകെ മൂന്നോ നാലോ നേതാക്കള്‍ മാത്രമുള്ള ""ജന്‍ ലോക്പാല്‍ പാര്‍ട്ടി"" യില്‍ ഇത്രവേഗം എത്ര എത്ര പൊട്ടിത്തെറികള്‍ ,പിളര്‍പ്പുകള്‍ ,രാജിവക്കലുകള്‍ ,ചെരുപ്പേറുകള്‍ !!! അപ്പോള്‍ ആയിരക്കണക്കിന് നേതാക്കളുള്ളദേശീയ പാര്‍ട്ടികളിലെ പ്രശ്നം ഒരു പ്രശ്നമാണോ ?

അതുപോട്ടെ ,ഇനി എന്നാണാവോ ഹസാരെ എന്ന രണ്ടാം ഗാന്ധി ഒന്ന് വാ തുറക്കുന്നത് ,ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമായിരുന്നു, ഹസാരെ മുത്തച്ചാ നിങ്ങളുടെ ജന്‍ ലോക്പാല്‍ പാര്‍ട്ടിയിലെ പ്രബല നേതാവിനെ ജനങ്ങള്‍ ചെരുപ്പെരിയുന്നതാണോ നിങ്ങളുടെ പാര്‍ട്ടിയുടെ ജനകീയത,എംപിയെ യും എം എല്‍ എ യും ഒക്കെ ചുമ്മാ തിരിച്ചു വിളിച്ചു കളിക്കലും, വോട്ടിംഗ് യന്ത്രത്തില്‍ പോസിറ്റീവ് വോട്ട് ചെയ്യുന്നതെങ്ങനെ എന്നറിയാത്ത ബഹു പൂരിപക്ഷമുള്ള ഇന്ത്യയില്‍ നെഗറ്റീ വ് വോട്ട് വേണമെന്ന് പറയലും ,സമ്പൂര്‍ണ്ണ അഴിമതി നിരോധനവും ഒക്കെ ഒറ്റ ദിവസം കൊണ്ട് നടപ്പിലാക്കണം എന്ന് പറയുന്ന നിങ്ങളുടെ വിവര ദോഷം എത്ര മഹത്തരം .
ഇന്ത്യയില്‍ അഴിമതി ഇല്ലാതാക്കണമെങ്കില്‍ ചെയ്യേണ്ടത് കോര്‍പറേറ്റ് കളുടെ നീരാളിപ്പിടുത്തതില്‍ നിന്നും ഇന്ത്യയെ രക്ഷ പ്പെടുത്തണം ,ഇന്ന് ആഗോള ഭീമന്മാര്‍ക്ക് എതിരെ അവര്‍ പിറന്ന നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങള്‍ കാണുമ്പോഴെങ്കിലും മുത്തച്ചാ മനസ്സിലാക്കൂ അഴിമതിയുടെ ഫാക്ടറി ആഗോള ഭീമന്‍ കമ്പനികളാണ് .ഇന്ത്യയെ ഏറ്റവും വലിയ ഒരു കമ്പോളമായി മാത്രം കാണുന്ന ആ ഭീമന്മാര്‍ക്ക് പരോക്ഷ മായി കൊടിപിടിക്കുന്ന ജന്‍ ലോക്പാല്‍ പാര്‍ട്ടിക്ക് യഥാര്‍ത്ഥ ദേശസ്നേഹമാണു ള്ളതെങ്കില്‍ ഇന്ത്യയുടെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കൂ,ഹിഡന്‍ അജണ്ടകള്‍ ഒഴിവാക്കൂ ,യഥാര്‍ത്ഥ ഗാന്ധിസം എന്തെന്ന് പഠിക്കൂ ...ജയ് ഹിന്ദ്‌ .

Sunday, October 16, 2011

മുതലാളിത്വം തകരുന്നു .
........................................
ലോക സഖാക്കളെ അഭിവാദ്യങ്ങള്‍ !!!
നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ !!!

നിങ്ങള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തിയാണ് കമ്മ്യൂണിസം ,മുതലാളിത്വം തുലയട്ടെ .പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്ത്‌ കൊഴുത്ത് വീര്‍ത്ത ആഗോള ഭീമന്മാര്‍ തകരട്ടെ .ജനങ്ങളുടെ നികുതി പണത്താല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ട ഗവണ്മെന്റുകള്‍
ആഗോള ഭീമന്മാരുടെ റാന്‍ മൂളികളായി മാറുമ്പോള്‍ ജനങ്ങള്‍ കമ്മ്യൂണിസ്റ്റുകളായിമാറുന്നു.
ജനകീയ വിപ്ലവങ്ങളെ ആയുധം കൊണ്ട് മധ്യേഷ്യയില്‍ നേരിട്ട സഖ്യ കക്ഷികള്‍ ഈ മുന്നേറ്റങ്ങളെ എങ്ങനെ നേരിടുന്നു എന്നത് ശ്രദ്ധേയമാണ്.മധ്യേഷ്യയിലെ ജനകീയ വിപ്ലവങ്ങളില്‍ വിമതരെ ശ്രുഷ്ടിച്ച്അവര്‍ക്കായുധം നല്‍കി അവരുടെ ജനങ്ങളെ അവരെക്കൊണ്ടു തന്നെ കൊല്ലിച്ച് ,ചാവാതെ ബാക്കിവന്നവരെ
അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി എല്ലാവരും ചത്തു ‌ എന്നുറപ്പുവരുത്തി -സാമ്രാജ്യത്വമേ നിങ്ങള്‍
സൃഷ്ട്ടിച്ച ആ രക്തഭൂമിയിലും ഉണ്ടായിരുന്നത് ജീവനുള്ള മനുഷ്യര്‍ തന്നെയല്ലേ ? നിര്‍ദയം നിങ്ങള്‍ കൊന്നൊടുക്കിയത്
എത്ര കോടി മനുഷ്യരെ? എത്ര എത്ര തലമുറയെ ??
കാലം അതേ നാണയത്തില്‍ നിങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കട്ട, കാലം നിങ്ങള്‍ക്കുവേണ്ടി കാത്തു വച്ചിരിക്കുന്നത് സമാധാനമാവട്ടെ

പുലരട്ടെ രക്തം ചിന്താതെ ഒരു പുതുലോകം !!!
ലോക സഖാക്കളെ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ !!!
.......................................................................................................................

Friday, October 14, 2011

ബഹുമാനമുള്ള മുഖ്യമന്ത്രി

അകാരണമായി നിയമങ്ങള്‍ ലംഘിച്ച്‌ ഉത്തരവില്ലാതെ വിദ്യാര്‍ഥികള്‍ക്ക് നേരെ [അവര്‍ ഏതു പാര്‍ട്ടി യായാലും ] വെടിവച്ച് അതി ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ച പിള്ള എന്ന കൊലയാളി പോലീസുകാരനെ എന്ത് ന്യായം പറഞ്ഞാണ് അങ്ങ് ഇപ്പോഴും സര്‍വീസില്‍ വച്ചിരിക്കുന്നത് .ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ മനുഷ്യര്‍ എല്ലാം ബധിരരും അന്ധരും മൂകരും ആണ് എന്നാണോ നിങ്ങള്‍ കരുതുന്നത് .പിള്ള എന്ന കൊലയാളി പോലീസുകാരന്‍ യു ഡി എഫിന്റെ ആരാച്ചാരാണോ ? കേരളത്തിലെ ക്രമസമാധാനം ഇത്രമാത്രം തകരാറിലാക്കി മാറ്റി മനുഷ്യന്റെ ജീവന് പോലും ഒരു സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് അധികാരം നല്‍കിയതരാണ് ?

അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ നിങ്ങള്‍ ആരെയെങ്കിലും അറ്റസ്റ്റു ചെയ്തോ ?നടുറോട്ടില്‍ നിരപരാധിയെ തല്ലിക്കൊന്ന വര്‍ക്കെതിരെ എന്ത് നടപടി എടുത്തു ,ഭരണ കക്ഷിയുടെ പരിപൂര്‍ണ്ണ സഹായം ഉണ്ടാകും എന്ന ധൈര്യത്തിലല്ലേ അവര്‍ അത് ചെയ്തത് ?നിയമങ്ങളെ കാറ്റില്‍ പറത്തി പോലീസുകാരന്‍ സ്വന്ത ഇഷ്ടപ്രകാരം വെടിവക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാക്കിയത് നിങ്ങളുടെ ഭരണമല്ലേ .അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥിക്ക് അനധികൃതമായി നിയമനം നടത്തിയത് തെറ്റായിരുന്നെന്നു സമ്മതിച്ച് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു മുഖ്യ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ ?

ഒരു മുഖ്യ മന്ത്രി എന്ന സ്ഥാനത്തിരിക്കുന്ന നിങ്ങള്‍ ആരെയാണ് പേടിക്കുന്നത് ,സ്വന്തം മനസ്സാക്ഷിയോടും കേരളത്തിലെ ജനങ്ങളോടും നീതിപുലര്‍ത്തുന്ന തീരുമാനങ്ങലല്ലേ നിങ്ങള്‍ എടുക്കേണ്ടത് ,ഈ നൂല്‍പ്പാല മന്ത്രിസഭയുടെ മുന്നോട്ടു പോക്കിന് ഇത്രമാത്രം നീക്കുപോക്കുകള്‍ നടത്തുന്നത് നീതിയാണോ ?
റിവോള്‍വര്‍ കൊണ്ട് വെടിവക്കുന്ന രംഗം സിനിമയില്‍ മാത്രം കണ്ട മലയാളികള്‍ക്ക് ,ഇത്ര ഭീകരമായി നേരിട്ട് കാണാന്‍ അവസരം ഉണ്ടാക്കിയ ആ കൊലയാളി പോലീസുകാരനെ സര്‍വീസില്‍ നിനും ഒഴിവാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടഞ്ഞ് ,അയാളെ ജയിലിലടക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല എന്നുള്ളത് ഇപ്പോള്‍ മനസ്സിലാകുന്നു .കാരണം ലൈവായി ഈ ഭീകര ദൃശ്യം ലോകം മുഴുവന്‍ കണ്ടിട്ടും അയാളെ അന്വേഷണ വിധേയമായി ഒന്ന് സസ്പെണ്ട് ചെയ്യാന്‍ പോലും ധൈര്യമില്ലാത്ത നിങ്ങളുടെ ഈ ഭരണം മേല്പറഞ്ഞ ശിക്ഷ നടപടികള്‍ ഒരിക്കലും എടുക്കില്ല .ഈ ഭരണം ഈ രീതിയില്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ല , പോലീസിനെ രാഷ്ട്രീയക്കാരുടെ ഗുണ്ടകളാക്കി പൊതുജനത്തെ അടിച്ചൊതുക്കാന്‍ശ്രമിക്കുന്ന ഈ പോലീസ് രാജ് ഭരണം അംഗീകരിക്കാന്‍ കഴിയില്ല , കേരളത്തില്‍ മറ്റൊരു ജനകീയ വിപ്ലവത്തിന്റെ വിത്തുകള്‍ മുളക്കുന്നത് നിങ്ങള്‍ അറിയണം .കുറ്റവാളികളെ ജയിലില്‍ അടക്കുക ,നിയമ വാഴ്ച നടപ്പിലാക്കുക .

Thursday, October 13, 2011

അതി ധീരന്‍ മാരായ പെരുമ്പാവൂര്‍ , മുവാറ്റുപുഴ നിവാസികളെ നിങ്ങള്‍ക്ക് ഒരു നൂറു നൂറു പരം വീരചക്രങ്ങള്‍ നല്‍കുന്നു .
ബസ് യാത്രക്കാരനെ പട്ടാപ്പകല്‍ നടുറോട്ടില്‍ വച്ച് തല്ലി കൊന്നത് കണ്ടു കൊണ്ട് നിന്ന മാന്യ മഹാ ജനങ്ങളെ നിങ്ങള്‍ക്ക്
തരാന്‍ ധീരതക്കുള്ള അവാര്‍ഡുകള്‍ ഇനിയും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ മുന്നിലിട്ട് ഒരു മനുഷ്യനെ തല്ലിക്കൊന്ന പോലീസുകാരന്‍ ആരാണ് ,സ്വാധീനമുള്ള രാഷ്ട്രീയ നേതാവിനെ വെറുതെ ഒന്ന് അറിയുന്ന വര്‍ക്ക് വരെ ഈ നാട്ടില്‍ എന്ത് അക്രമവും ചെയ്യാം എന്നതാണ് സ്ഥിതി ,കയ്യില്‍ റിവോള്‍ വറുമായി വിദ്യാ ര്‍ത്തികളെ വെടിവക്കുന്ന പൊലീസുകാരന്റെ മനസ്സിലും അവനെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരുണ്ട്എന്ന ധൈര്യമാണ് , കൊള്ള ക്കാരന്‍ ആര് പോലീസുകാരന്‍ ആര് എന്ന് പ്രവര്‍ത്തി കൊണ്ട് തിരിച്ചറിയാന്‍ കഴിയാത്ത ഈ ക്കാലത്ത് പ്രതിക്കരിക്കാതിരുന്ന മനുഷ്യരെ കുറ്റം പറയാനും പറ്റില്ല ,പക്ഷെ നമ്മുടെ നാടായ ഈ ലോക്കല്‍ ഏരിയയില്‍ പ്രബുധരെന്നു കരുതിയ മഹാന്മാര്‍ക്ക് ബീഹാരിയുടെ അത്രയും പോലും പ്രതികരണ ശേഷി ഇല്ലാതായി പോയല്ലോ ??

ഇനി എന്തിന് കേരളത്തിന്റെ ഭൂപടത്തില്‍ പെരുമ്പാവൂരെന്ന ഒരു സ്ഥലം .ക്രമ സമാധാനം ഇത്രമാത്രം താറുമാറായ ഈ ഭരണം മുന്നോട്ടു കൊണ്ട് പോകരുതേ !!!പ്രതിപക്ഷക്കാരെ നിങ്ങള്‍ ചര്‍ച്ചകള്‍ നിര്‍ത്തി നിയമപരമായി ഈ സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള വഴികള്‍ ആലോചിക്കൂ .അധോലോകത്തെ ഗുണ്ടാ നിയമങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത് ,ഇത് നിര്‍ത്തി നിയമ വാഴ്ചയിലേക്ക് കേരളത്തെ തിരിച്ചു കൊണ്ട് വരൂ ,ഗവര്‍ണര്‍ക്കും പ്രസിടണ്ടിനും പരാതി നല്‍കി ഈ ഭീകര ഭരണം അവസാനിപ്പിക്കൂ !!!

Monday, October 10, 2011

ഇത് കേരളമോ ?

വിദ്ധ്യാര്‍ത്തി സമരങ്ങളെ ഇത്ര നിര്‍ദയ മായി വെടിവച്ചു വീഴ്ത്താന്‍ ഇതെന്താ മുഖ്യമന്ത്രി ഇത് കേരളം തന്നെയല്ലേ ,
ആരാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി ,ഇവിടത്തെ പോലീസിന് തോക്കെടുത്ത് സ്വന്തം ഇഷ്ട്ട പ്രകാരം
വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്താന്‍ അധികാരം നല്കിയതരാണ്,എന്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പോലീസും ആഭ്യന്തര വകുപ്പും പ്രവര്‍ത്തിക്കുന്നത് ,ഗുണ്ടാ നിയമങ്ങളാണോ നിങ്ങള്‍ പിന്തുടരുന്നത് .ഗുജറാത്ത് കലാപ
കാലത്ത് നടുറോട്ടില്‍ റിവോള്‍വര്‍ എടുത്ത് അഴിഞ്ഞാടിയ വെറിപിടിച്ച പോലീസുകാരനെ പ്പോലും തോല്‍പ്പിക്കുന്ന രീതിയില്‍
കേരളത്തിലെ പോലീസിന് റിവോള്‍വര്‍ എടുത്ത് അഴിഞ്ഞാടാന്‍ ഇവിടെ അവസരം ഒരുക്കുന്ന രാഷ്ട്രീയ ഗുണ്ടാ മാഫിയ നേതാക്കള്‍ ആരൊക്കെയാണ് ? സര്‍വീസിലെ ക്രിമിനല്‍ പോലീസുകാരെ മുഴുവന്‍ തുടച്ചു നീക്കി പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടഞ്ഞ് ജനങ്ങളുടെ ചെലവില്‍ ക്രിമിനല്‍ പോലീസുകാര്‍ നടത്തുന്ന ഈ ഭീകര നിയമ ലംഖനങ്ങള്‍ ഉടന്‍ തടയുക .

എന്തിനീ ഭരണം, ആകെ ഒരു സീറ്റിന്റെ പിന്‍ബലത്തില്‍ കടിച്ചു തൂങ്ങി അധികാരം വീതം വച്ചെടുത്ത്‌ വീതം വച്ചത് തികയാതെ
ആര്‍ത്തിപൂണ്ട നിങ്ങള്‍ നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ പേരില്‍ കാണിച്ചു കൂട്ടുന്നതെന്തൊക്കെയാണ് ? ഒരിടക്കാല തെരഞ്ഞെടുപ്പിനുള്ള പണം ഖജനാവില്‍ നിന്നും എടുക്കുന്നതില്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ,ഈ പേക്കൂത്ത് ഭരണ ഭീകരത നിര്‍ത്തലാക്കി രാജി വച്ചു പുറത്തു പോകൂ ,ക്രമ സമാധാനവും ജനസേവനവും അടിമുടി തകരാരിലാക്കിയ ഈ നൂല്‍പ്പാല മന്ത്രിസഭ ഇനിയും നിലനില്‍പ്പിനു വേണ്ടി ഭീകരതകള്‍ അഴിച്ചു വിട്ട് നാട്ടില്‍ അക്രമം നടത്തി നാട് നശിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണ്ണര്‍ ഇടപെട്ട് ഈ ഭരണം എത്രയും വേഗം അവസാനിപ്പിക്കണം .

സുപ്രീം കോടതി വിധിയെ വരെ കാറ്റില്‍ പറത്തി , വിദ്ധ്യാര്‍ത്തി സമരങ്ങളെ കുരുതിക്കളമാക്കി ,പട്ടാപ്പകല്‍ പോലും മനുഷ്യ ജീവന് ഒരു സുരക്ഷിതത്വവും ഇല്ലാതെ അഴിഞ്ഞാടുന്ന കൊട്ടേഷന്‍ സംഖങ്ങള്‍ക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത പോലീസുകാര്‍ മറുവശത്ത് അതി ക്രൂരമായി ക്രിമിനല്‍ സംഖങ്ങളെ വെല്ലുന്ന രീതിയില്‍ തെരുവില്‍ നഗ്നമായി നിയമങ്ങള്‍ ലങ്ഖിച്ച്

എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചൊതുക്കി നടത്തുന്ന ഈ ഭീകര ഭരണം എത്രയും വേഗം നിര്‍ത്തണം .അടിമുടി നിയന്ത്രണം നഷ്ട്ടപ്പെട്ട ഈ യു ഡി എഫ് ഭരണം ആര്‍ക്കുമാര്‍ക്കും പരസ്പരം നിയന്ത്രിക്കാന്‍ കഴിയാതെ ,എല്ലാ എം എല്‍ എ മാരും സ്വയം മുഖ്യ മന്ത്രിമാരായി മാറിയ ഈ അവസ്ഥയില്‍ ഈ ഭരണം മുന്നോട്ട് പോയാല്‍ കേരളത്തിന്റെ തെരുവുകള്‍ ചോര വീണു കുതിരും ,അതിനു മുന്‍പ് ഈ ഭരണം അവസാനിപ്പിക്കൂ !!!!നാടിനെ രക്ഷിക്കൂ !!!

Saturday, October 1, 2011

സോനാഗച്ചിയും കമാട്ടിപുരയും




ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം തന്നെ ,
സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു .

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പാ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാതിപുര എന്ന ചുവന്ന തെരുവ് ഇന്നും തുടരുന്നു ,പതിനായിരത്തില്‍ പരം പെണ്‍കുട്ടികളും സ്ത്രീകളും ശ്വാസം വിടാന്‍ കഴിയാത്ത മണിയറകളില്‍ മാറി മാറി വരുന്ന ഇടപാടുകാരനെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു .ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വെറും മാംസം മാത്രമായി ജീവിക്കുന്ന സ്ത്രീകള്‍ .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ആഴ്ചകള്‍ കൊണ്ട് മാംസ ക്കച്ചവടത്തിനു പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ ഇവിടെ വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരവും മനുഷ്യത്വ രഹിതവുമാണ് .ഈ പരുവപ്പെടുതല്‍ പ്രക്രിയക്ക് ശേഷം മാംസ ക്കച്ചവട ത്തിന്‍റെ ഇരുണ്ട മുറികളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ പിന്നീടൊരിക്കലും പുറം ലോകം കാണാറില്ല ,അവിടെ നിന്ന് ആരും രക്ഷപ്പെടാറുമില്ല . മജ്ജയും മാംസവും ശുഷ്ക്കിച്ച് ചോരയും നീരും വറ്റി വികൃത രൂപികളായ വൃദ്ധ കളായി തീരും വരെ ആ പെണ്‍കുട്ടികള്‍ ക്രൂരന്മാരായ പിമ്പ് കളുടെയും ഗുണ്ടകളുടെയും തടവറയില്‍ മരിച്ചു മരിച്ചു ജീവിക്കുന്നു .

ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഓരോ ഭാരതീയനും ഓര്‍ക്കുക ,നമ്മുടെ നാട്ടില്‍ നിന്നും എത്ര എത്ര പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു, അവരെല്ലാം എത്തിച്ചേര്‍ന്നത് ഇവിടെ യായിരിക്കില്ലേ !

ഇത്ര വലിയ മനുഷാവകാശ ലംഖനങ്ങള്‍ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് അധികാരികളുടെ ഒത്താശയൊടും അനുവാദത്തോടെയും നടക്കുന്നു എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല .കല്‍ക്കട്ടയിലെ സോനഗച്ചിയും മുംബൈയിലെ കമതിപുരയും എത്രയും വേഗം നിര്‍ത്തലാക്കി അവിടത്തെ
മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍ അധികാരികളെ നിങ്ങള്‍ അത് വേഗം ചെയ്യൂ !!!

ഈ ആവശ്യം മാറി മാറി വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും കണ്ടിട്ടില്ല .ഫെമിനിസ്റ്റു സംഘ ടനകളാരും ഈ സ്ത്രീകളെ കാണുന്നില്ലേ ? പേ പിടിച്ച ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ഇവിടെ ചോദിക്കാന്‍ ഒരു നൂറു മൃഗ സ്നേഹികള്‍ ഉണ്ട് ,ഈ മനുഷ്യ സ്ത്രീകളെ രക്ഷിക്കാന്‍ ഇവിടെ ഒരു സംഘടനയുമില്ലേ ?

ഈ വേശ്യാലയങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഒരമ്മക്കും ഒരു പെണ്‍കുട്ടിയേയും നഷ്ട്ടപ്പെടില്ല ,ഇത് ചെയ്യാന്‍ ആര്‍ക്കു പറ്റും ?