മെട്രോക്ക് ആവശ്യമുള്ള അയ്യായിരത്തിൽ പരം കോടിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം കഴിച്ച് ബാക്കിയുള്ള ഏകദേശം മൂവായിരം കോടി രൂപയാണല്ലോ വായ്പ്പയായി എടുക്കേണ്ടി വരുന്നത് , അതിൽ ആയിരത്തി അഞ്ഞൂറ് കോടി രൂപ ഫ്രഞ്ച് സംഘത്തിൽ നിന്നും ലഭിക്കാനുള്ള ധാരണയും ആയ സാഹചര്യമാണല്ലോ ഇപ്പോൾ നിലവിൽ ഉള്ളത് __
പ്രിയ അധികാരികളെ , ഇന്ത്യക്കകത്തും പുറത്തും ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് മലയാളികളും കേരളത്തിനകത്ത് പണിയെടുക്കുന്നവരും ചേർത്ത് നമുക്ക് നല്ലൊരു ആൾ ബലമുണ്ട് ,നമ്മുടെ ആകെ ജനസംഘ്യയായ മൂന്നര ക്കോടി ജനങ്ങളിലെ വെറും ഇരുപത്തി അഞ്ചു ലക്ഷം ആളുകളുടെ കയ്യിൽ നിന്നും ഇരുപതിനായിരം രൂപ വീതം പിരിച്ചാൽ അയ്യായിരം കോടി രൂപ എന്ന പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും വളരെ എളുപ്പത്തിൽ സ്വരൂപിക്കാം എന്നിരിക്കെ , നമ്മൾ എന്തിന് ഈ പണത്തിന് വേണ്ടി വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പുറകെ നടക്കണം ,
ഇപ്പോൾ വാങ്ങാൻ പോകുന്ന ആയിരത്തി അഞ്ഞൂറ് കോടി രൂപ ഫ്രഞ്ച് വായ്പക്ക് ഇരുപത്തി അഞ്ചു വർഷത്തേക്ക് പലിശ ഇനത്തിൽ മാത്രം നൽകേണ്ടി വരുന്നത് ഏതാണ്ട് എഴുനൂറ്റി അൻപതോളം കോടി രൂപയാണ് - അതായത് ഒരു മാസം ഏതാണ്ട് രണ്ടര ക്കോടി രൂപ പലിശ മാത്രം _ ഈ പറഞ്ഞത് വെറും ആയിരത്തി അഞ്ഞൂറ് കോടിയുടെ കാര്യമാണ് - പദ്ധതിക്ക് ആവശ്യമുള്ള തുകയിലെ ഏകദേശം മൂവായിരം കോടി രൂപയാണല്ലോ വായ്പയായി എടുക്കേണ്ടി വരുന്നത് - അങ്ങനെ വരുമ്പോൾ മൊത്തം വായ്പാ തുകക്ക് ഇരുപത്തി അഞ്ചു കൊല്ലത്തേക്ക് നൽകേണ്ടി വരുന്ന മൊത്തം പലിശ ഏകദേശം ആയിരത്തി അഞ്ഞൂറോളം കോടി രൂപയാണ് അതായത് ഏകദേശം അഞ്ച് കോടി രൂപ പലിശ മാത്രം ഒരു മാസം നമ്മൾ നൽകേണ്ടി വരും ,എത്ര ഭീമമായ സംഖ്യയാണിത് . മാത്രമല്ല മുതൽ ഉൾപ്പടെ മൂവായിരം കോടി രൂപക്ക് ഇരുപത്തി അഞ്ചു കൊല്ലത്തേക്ക് ഒരു മാസത്തെ അടവ് ഏകദേശം പതിനഞ്ച് കോടി രൂപയാണ് _ ശമ്പളവും മറ്റു നടത്തിപ്പ് ചെലവുകളും കഴിച്ച് ഒരു മാസം ഇത്രയും പണം തിരിച്ചടക്കാൻ കഴിയണമെങ്കിൽ "ഒരു ദിവസം" ചുരുങ്ങിയത് "അറുപത് "ലക്ഷം രൂപയുടെ കളക്ഷൻ ഉണ്ടാകണം ,അടവിൽ വീഴ്ച വരുത്തിയാലോ മറ്റു തടസ്സങ്ങൾ നേരിട്ടാലോ പണം ഇതിലും കൂടാം - അങ്ങനെ ഒരിക്കലും ലാഭത്തിൽ ഓടിക്കാൻ കഴിയാത്ത ഒരു തീരാ തലവേദനയായി ഈ പദ്ധതി മാറാതിരിക്കാൻ _ ജനിക്കാൻ പോകുന്ന കുട്ടികളിൽ വരെ ഈ പദ്ധതിയുടെ സാമ്പത്തീക ഭാരം ഏൽക്കേണ്ടി വരാതിരിക്കാൻ നമുക്ക് ഏറ്റവും അനുയോജ്യമായത് നമ്മുടെ ജനങ്ങളെ കണക്കിൽ എടുക്കുക എന്നതാണ് ,
മേൽപറഞ്ഞ രീതിയിൽ മലയാളികളുടെ കയ്യിൽ നിന്ന് ഷെയർ വാങ്ങിയാൽ പദ്ധതിക്ക് ആവശ്യമായ മുഴുവൻ തുകയും ഒരു മാസത്തിനുള്ളിൽ സർക്കാരിന് സ്വരൂപിക്കാൻ കഴിയും എന്ന് മാത്രമല്ല , ആ പണം ബാങ്കിൽ നിക്ഷേപിച്ച് ആവശ്യാനുസരണം
ഉപയോഗിച്ചാൽ ബാങ്കിൽ കിടക്കുന്ന ബാക്കിയുള്ള പണത്തിന് നമുക്ക് പലിശ ഇങ്ങോട്ട് ലഭിക്കുകയും ചെയ്യും _ പദ്ധതി പൂർത്തീകരിച്ച് മെട്രോ ഓടി ത്തുടങ്ങിയതിനു ശേഷം ഷെയർ എടുത്ത ആളുകൾക്ക് ഒരു ചെറിയ ലാഭ വിഹിതം നൽകിയാൽ മതിയാകും _ ഷെയർ ട്രേടും നടത്താം -എന്നിരിക്കെ വായ്പാ ഏജൻസിയുടെ കയ്യിൽ നിന്നും ഗടുക്കളായി പണം ലഭിക്കാൻ അവരുടെ കയ്യും കാലും പിടിച്ച് പുറകെ നടക്കേണ്ട ആവശ്യവും ഇല്ല . ഇത് മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെ കയ്യിൽ നിന്നും ഷെയർ വാങ്ങിയാൽ ഒരു ലക്ഷം കോടി രൂപ പോലും പിരിക്കാൻ ഒരു മാസം മതിയാകും _ അത്ര വലിയ നമ്മുടെ മനുഷ്യ ശേഷിയെ ഈ മെട്രോ പ്രൊജക്റ്റിലെങ്കിലും ഉപയോഗപ്പെടുത്തണം സാർ _ ഒരാൾക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ ഉള്ള ഷെയറുകൾ വാങ്ങാൻ കഴിയാത്ത തരത്തിൽ നിയമം കൂടി കൊണ്ടുവന്നാൽ സ്വകാര്യ വൽക്കരണം എന്ന പഴി ഒഴിവാക്കി , ഈ പദ്ധതി വമ്പൻ മുതലാളിമാരുടെ കയ്യിൽ ഒതുങ്ങി പ്പോകാതെ താൽപര്യമുള്ള എല്ലാ കേരളീയര്ക്കും ഷെയർ എടുക്കാൻ കഴിയുന്ന തരത്തിൽ ഒരു സമ്പൂർണ്ണ ജനകീയ പദ്ധതി യാക്കി മാറ്റുവാൻ നിഷ്പ്രയാസം നമുക്ക് കഴിയും .
ഞങ്ങൾ കേരളീയർ തയ്യാറാണ് ഈ പദ്ധതിക്കുള്ള പണം മുഴുവനും നൽകാൻ ,പിന്നെ എന്തിനാണ് നമുക്ക് വിദേശ സ്വദേശ വായ്പകൾ ,അതിന് സർക്കാർ ചെയ്യേണ്ടത് സമൂഹത്തിലെ വിവിധ മേഘലകളിലെ ആളുകളിൽ നിന്നും പ്രതിനിധികളെ തെരഞ്ഞെടുത്ത് ഒരു കമ്പനി രൂപീകരിച്ച് ഈ പണം ഒരു രീതിയിലും ദുരുപയോഗ പ്പെടുത്തുകയില്ല എന്നും ഒരു തരത്തിലുള്ള അഴിമതിയും ഈ പണത്തിന്റെ കാര്യത്തിൽ ഉണ്ടാകില്ല എന്നും ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികൾ ചെയ്യുക എന്നതാണ് _ ലഭിക്കാൻ പോകുന്ന ലാഭത്തെക്കാൾ ഉപരി ഒരു സാമൂഹ്യ പദ്ധതിയുടെ ഭാഗമാകുന്നു എന്ന അഭിമാനത്തോടെ ഈ പദ്ധതിയുമായി സഹകരിക്കാൻ കേരള ജനത തയ്യാറാണ് എങ്കിൽ സർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാട് എടുക്കണം എന്ന് അപേക്ഷിക്കുന്നു .