ബഹുമാനമുള്ള മുഖ്യമന്ത്രി
അകാരണമായി നിയമങ്ങള്‍ ലംഘിച്ച് ഉത്തരവില്ലാതെ വിദ്യാര്‍ഥികള്‍ക്ക് നേരെ [അവര്‍ ഏതു പാര്‍ട്ടി യായാലും ] വെടിവച്ച് അതി ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ച പിള്ള എന്ന കൊലയാളി പോലീസുകാരനെ എന്ത് ന്യായം പറഞ്ഞാണ് അങ്ങ് ഇപ്പോഴും സര്‍വീസില്‍ വച്ചിരിക്കുന്നത് .ഇതെല്ലാം കണ്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ മനുഷ്യര്‍ എല്ലാം ബധിരരും അന്ധരും മൂകരും ആണ് എന്നാണോ നിങ്ങള്‍ കരുതുന്നത് .പിള്ള എന്ന കൊലയാളി പോലീസുകാരന്‍ യു ഡി എഫിന്റെ ആരാച്ചാരാണോ ? കേരളത്തിലെ ക്രമസമാധാനം ഇത്രമാത്രം തകരാറിലാക്കി മാറ്റി മനുഷ്യന്റെ ജീവന് പോലും ഒരു സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ നിങ്ങള്ക്ക് അധികാരം നല്‍കിയതരാണ് ?
അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ നിങ്ങള്‍ ആരെയെങ്കിലും അറ്റസ്റ്റു ചെയ്തോ ?നടുറോട്ടില്‍ നിരപരാധിയെ തല്ലിക്കൊന്ന വര്‍ക്കെതിരെ എന്ത് നടപടി എടുത്തു ,ഭരണ കക്ഷിയുടെ പരിപൂര്‍ണ്ണ സഹായം ഉണ്ടാകും എന്ന ധൈര്യത്തിലല്ലേ അവര്‍ അത് ചെയ്തത് ?നിയമങ്ങളെ കാറ്റില്‍ പറത്തി പോലീസുകാരന്‍ സ്വന്ത ഇഷ്ടപ്രകാരം വെടിവക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാക്കിയത് നിങ്ങളുടെ ഭരണമല്ലേ .അര്‍ഹതയില്ലാത്ത വിദ്യാര്‍ത്ഥിക്ക് അനധികൃതമായി നിയമനം നടത്തിയത് തെറ്റായിരുന്നെന്നു സമ്മതിച്ച് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു മുഖ്യ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ടോ ?
ഒരു മുഖ്യ മന്ത്രി എന്ന സ്ഥാനത്തിരിക്കുന്ന നിങ്ങള്‍ ആരെയാണ് പേടിക്കുന്നത് ,സ്വന്തം മനസ്സാക്ഷിയോടും കേരളത്തിലെ ജനങ്ങളോടും നീതിപുലര്‍ത്തുന്ന തീരുമാനങ്ങലല്ലേ നിങ്ങള്‍ എടുക്കേണ്ടത് ,ഈ നൂല്‍പ്പാല മന്ത്രിസഭയുടെ മുന്നോട്ടു പോക്കിന് ഇത്രമാത്രം നീക്കുപോക്കുകള്‍ നടത്തുന്നത് നീതിയാണോ ?
റിവോള്‍വര്‍ കൊണ്ട് വെടിവക്കുന്ന രംഗം സിനിമയില്‍ മാത്രം കണ്ട മലയാളികള്‍ക്ക് ,ഇത്ര ഭീകരമായി നേരിട്ട് കാണാന്‍ അവസരം ഉണ്ടാക്കിയ ആ കൊലയാളി പോലീസുകാരനെ സര്‍വീസില്‍ നിനും ഒഴിവാക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടഞ്ഞ് ,അയാളെ ജയിലിലടക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല എന്നുള്ളത് ഇപ്പോള്‍ മനസ്സിലാകുന്നു .കാരണം ലൈവായി ഈ ഭീകര ദൃശ്യം ലോകം മുഴുവന്‍ കണ്ടിട്ടും അയാളെ അന്വേഷണ വിധേയമായി ഒന്ന് സസ്പെണ്ട് ചെയ്യാന്‍ പോലും ധൈര്യമില്ലാത്ത നിങ്ങളുടെ ഈ ഭരണം മേല്പറഞ്ഞ ശിക്ഷ നടപടികള്‍ ഒരിക്കലും എടുക്കില്ല .ഈ ഭരണം ഈ രീതിയില്‍ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയില്ല , പോലീസിനെ രാഷ്ട്രീയക്കാരുടെ ഗുണ്ടകളാക്കി പൊതുജനത്തെ അടിച്ചൊതുക്കാന്‍ശ്രമിക്കുന്ന ഈ പോലീസ് രാജ് ഭരണം അംഗീകരിക്കാന്‍ കഴിയില്ല , കേരളത്തില്‍ മറ്റൊരു ജനകീയ വിപ്ലവത്തിന്റെ വിത്തുകള്‍ മുളക്കുന്നത് നിങ്ങള്‍ അറിയണം .കുറ്റവാളികളെ ജയിലില്‍ അടക്കുക ,നിയമ വാഴ്ച നടപ്പിലാക്കുക .

No comments:
Post a Comment