ഇത് കേരളമോ ?
വിദ്ധ്യാര്‍ത്തി സമരങ്ങളെ ഇത്ര നിര്‍ദയ മായി വെടിവച്ചു വീഴ്ത്താന്‍ ഇതെന്താ മുഖ്യമന്ത്രി ഇത് കേരളം തന്നെയല്ലേ ,
ആരാണ് കേരളത്തിലെ ആഭ്യന്തര മന്ത്രി ,ഇവിടത്തെ പോലീസിന് തോക്കെടുത്ത് സ്വന്തം ഇഷ്ട്ട പ്രകാരം
വിദ്യാര്‍ഥികളെ വെടിവച്ചു വീഴ്ത്താന്‍ അധികാരം നല്കിയതരാണ്,എന്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പോലീസും ആഭ്യന്തര വകുപ്പും പ്രവര്‍ത്തിക്കുന്നത് ,ഗുണ്ടാ നിയമങ്ങളാണോ നിങ്ങള്‍ പിന്തുടരുന്നത് .ഗുജറാത്ത് കലാപ
കാലത്ത് നടുറോട്ടില്‍ റിവോള്‍വര്‍ എടുത്ത് അഴിഞ്ഞാടിയ വെറിപിടിച്ച പോലീസുകാരനെ പ്പോലും തോല്‍പ്പിക്കുന്ന രീതിയില്‍
കേരളത്തിലെ പോലീസിന് റിവോള്‍വര്‍ എടുത്ത് അഴിഞ്ഞാടാന്‍ ഇവിടെ അവസരം ഒരുക്കുന്ന രാഷ്ട്രീയ ഗുണ്ടാ മാഫിയ നേതാക്കള്‍ ആരൊക്കെയാണ് ? സര്‍വീസിലെ ക്രിമിനല്‍ പോലീസുകാരെ മുഴുവന്‍ തുടച്ചു നീക്കി പെന്‍ഷന്‍ ഉള്‍പ്പെടെ യുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും തടഞ്ഞ് ജനങ്ങളുടെ ചെലവില്‍ ക്രിമിനല്‍ പോലീസുകാര്‍ നടത്തുന്ന ഈ ഭീകര നിയമ ലംഖനങ്ങള്‍ ഉടന്‍ തടയുക .
എന്തിനീ ഭരണം, ആകെ ഒരു സീറ്റിന്റെ പിന്‍ബലത്തില്‍ കടിച്ചു തൂങ്ങി അധികാരം വീതം വച്ചെടുത്ത് വീതം വച്ചത് തികയാതെ
ആര്‍ത്തിപൂണ്ട നിങ്ങള്‍ നിലനില്‍പ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ കാണിച്ചു കൂട്ടുന്നതെന്തൊക്കെയാണ് ? ഒരിടക്കാല തെരഞ്ഞെടുപ്പിനുള്ള പണം ഖജനാവില്‍ നിന്നും എടുക്കുന്നതില്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ,ഈ പേക്കൂത്ത് ഭരണ ഭീകരത നിര്‍ത്തലാക്കി രാജി വച്ചു പുറത്തു പോകൂ ,ക്രമ സമാധാനവും ജനസേവനവും അടിമുടി തകരാരിലാക്കിയ ഈ നൂല്‍പ്പാല മന്ത്രിസഭ ഇനിയും നിലനില്‍പ്പിനു വേണ്ടി ഭീകരതകള്‍ അഴിച്ചു വിട്ട് നാട്ടില്‍ അക്രമം നടത്തി നാട് നശിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണ്ണര്‍ ഇടപെട്ട് ഈ ഭരണം എത്രയും വേഗം അവസാനിപ്പിക്കണം .
സുപ്രീം കോടതി വിധിയെ വരെ കാറ്റില്‍ പറത്തി , വിദ്ധ്യാര്‍ത്തി സമരങ്ങളെ കുരുതിക്കളമാക്കി ,പട്ടാപ്പകല്‍ പോലും മനുഷ്യ ജീവന് ഒരു സുരക്ഷിതത്വവും ഇല്ലാതെ അഴിഞ്ഞാടുന്ന കൊട്ടേഷന്‍ സംഖങ്ങള്‍ക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ കഴിയാത്ത പോലീസുകാര്‍ മറുവശത്ത് അതി ക്രൂരമായി ക്രിമിനല്‍ സംഖങ്ങളെ വെല്ലുന്ന രീതിയില്‍ തെരുവില്‍ നഗ്നമായി നിയമങ്ങള്‍ ലങ്ഖിച്ച്
എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചൊതുക്കി നടത്തുന്ന ഈ ഭീകര ഭരണം എത്രയും വേഗം നിര്‍ത്തണം .അടിമുടി നിയന്ത്രണം നഷ്ട്ടപ്പെട്ട ഈ യു ഡി എഫ് ഭരണം ആര്‍ക്കുമാര്‍ക്കും പരസ്പരം നിയന്ത്രിക്കാന്‍ കഴിയാതെ ,എല്ലാ എം എല്‍ എ മാരും സ്വയം മുഖ്യ മന്ത്രിമാരായി മാറിയ ഈ അവസ്ഥയില്‍ ഈ ഭരണം മുന്നോട്ട് പോയാല്‍ കേരളത്തിന്റെ തെരുവുകള്‍ ചോര വീണു കുതിരും ,അതിനു മുന്‍പ് ഈ ഭരണം അവസാനിപ്പിക്കൂ !!!!നാടിനെ രക്ഷിക്കൂ !!!

No comments:
Post a Comment