ബുദ്ധി ശൂന്യരും മാന്യത ഇല്ലാത്തവരുമായ യു ഡി എഫ് മന്ത്രി മാരുടെ പ്രസ്താവനകള്‍ക്ക് ഖേദം പ്രകടിപ്പിച്ചും ഉത്തരവാദിത്വം ഏറ്റെടുത്തും ഉമ്മന്‍ ചാണ്ടിയുടെ നടു ഓടിയാറായി .പച്ചക്ക് തെറി വിളിച്ചു പറയുന്ന പി സി ജോര്‍ജിനെയും ഗണേഷ് കുമാറിനെയും പോലുള്ള അഭാസന്മാരെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി എം എല്‍ എ സ്ഥാനം വരെ റധാക്കി ഉപ തെരഞ്ഞെടുപ്പു നടത്തണം ,
പ്രതി പക്ഷം ശക്തമായി ഈ ആവശ്യം ഉന്നയിക്കുകയും നിയമ നടപടികള്‍ എടുക്കുകയും വേണം .അനധികൃത വിദ്ധ്യാര്‍ത്തി നിയമനവും ,പനിമരണം മദ്യപാനം മൂലമാനെന്നുള്ള പരാമര്‍ശവും ഇപ്പോള്‍ ഗണേശന്റെ സംസ്കാര ശൂന്യമായ പരാമര്‍ശത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യ മന്ത്രി ഇനിയും എത്ര എത്ര പരാമര്‍ശങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും .പോലീസ് വെടിവപ്പും ,അധ്യാപക മരണവും ,പെരുമ്പാവൂര്‍ തല്ലി ക്കൊല്ലലും അരങ്ങേറിയപ്പോള്‍ അതിനെതിരെ നിയമ നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ ജനാധിപത്യ മര്യാദകള്‍ക്ക് വിപരീതമായി അധികാര ദുര്‍വിനിയോഗം നടത്തി അടിച്ചൊതുക്കാന്‍ ശ്രമിച്ചത്
ഭരണ കൂട ഭീകരതയും ഭരണ ഘടനാ ലംഖനവും ആണ് .
ശക്തമായ പ്രതിപക്ഷ സാന്നിധ്യത്തോടെ ഒരു നല്ല ഭരണം കാഴ്ച്ചവക്കപ്പെടും എന്ന് പ്രതീക്ഷിച്ച എല്ലാവര്ക്കും തെറ്റി ,വിവാദങ്ങള്‍ ഒഴിഞ്ഞിട്ട് ഭരിക്കാന്‍ നേരമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ .ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞത് കൊണ്ട് ഒരിക്കലും ഈ പ്രശ്നം അവസാനിക്കാന്‍ പാടില്ല ,കാരണം വി എസ്സിനെതിരെ യുള്ള പരാമര്‍ശത്തിന് ശേഷം ,അദ്ധ്യാപകന്‍ ആക്രമിക്ക പ്പെട്ടതുമായി ബന്ധപ്പെട്ട് കള്ള വെടി പ്രയോഗം നടത്തിയ ഗണേഷ് ഒരു തരത്തിലും മാപര്‍ഹിക്കുന്നില്ല ,ഇത്ര മോശപ്പെട്ട സംസ്കാര ശൂന്യ മായ പ്രയോഗങ്ങള്‍ നടത്തുന്ന ഇവരെ പുറത്താക്കണം ,ഇവരുടെ ഈ പച്ചത്തെറി കേട്ട് ഊറി ചിരിക്കുന്ന കേരളീയരുടെ വിവേകത്തോട് നമുക്ക് സഹതപിക്കാം .ഇത്ര മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നത് പകല്‍ പോലെ പരമാര്‍ഥം - നിയമ വാഴ്ച തകര്‍ന്ന ഒരു കയ്യൂക്ക് രാഷ്ട്രീയ ഭരണമല്ലേ ഈ യു ഡി എഫ് ഭരണം ,നിഷ്പക്ഷരായ എല്ലാ കേരളീയരും ഈ ഭരണം ഒന്നവസാനിചെങ്കില്‍ എന്നാഗ്രഹിക്കുന്നു .
ഇതിനൊരു പരിഹാരം, പ്രതിപക്ഷത്തോട് സഹകരിച്ച് ന്യായമായ നിയമ നടപടികള്‍ മുഖം നോക്കാതെ ആര്‍ക്കെതിരെയും എടുത്ത് സത്യ സന്ധമായി ഭരിക്കാന്‍ കഴിയുക എന്നതാണ് .അല്ലാതെ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മാത്രമായി ഒരു ഭരണം എത്ര നാള്‍ കൊണ്ടുപോകാന്‍ പറ്റും .നിയമ നടപടികള്‍ ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവസരമൊരുക്കാത്ത ഒരു ഭരണം കാഴ്ച വക്കാനുള്ള ധൈര്യം മുഖ്യ മന്ത്രി കാണിക്കണം ,നൂല്‍പ്പാല മന്ത്രിസഭയുടെ നിലനില്‍പ്പ് തന്ത്രങ്ങള്‍ക്ക് അതീതമായ ഒരു ഭരണം അതാണ് വേണ്ടത് ,ഗണെശനെയും പി സി ജോര്‍ജിനെയും ഒഴിവാക്കി കൊണ്ട് .ഇതൊന്നും നടക്കില്ലെന്നറിയാം
എങ്കിലും പറയാതെ വയ്യല്ലോ .

No comments:
Post a Comment