ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ ഒരു കറുകറുത്ത
അദ്ധ്യായം " അബ്ദുള്‍ നാസര്‍ മദനി "
അതിക്രൂരമായി ഭരണ കൂട ഭീകരതക്കിരയായ ഒരു ഇന്ത്യന്‍ പൌരന്‍ ,സമാനതകളില്ലാത്ത ഈ മനുഷ്യാവകാശ ലങ്ഖനം നമുക്ക് കയ്യും കെട്ടി നോക്കി നില്‍ക്കേണ്ടി വരുന്നു .തല മുടിയേക്കാള്‍ നേരിയ വെറും സംശയങ്ങള്‍ മാത്രം കുറ്റങ്ങളായി ചുമത്തി നീണ്ട പത്തു വര്‍ഷങ്ങള്‍ ജയിലിലടച്ച ഇത്രയും വലിയ ഒരു മനുഷ്യാവകാശ ലങ്ഘനം ഇന്ത്യയില്‍ നടന്നു എന്നത് വിശ്വസിക്കാന്‍ കഴിയുന്നേയില്ല .നിയമ ദേവതയുടെ കണ്ണുകള്‍ മൂടി ക്കെട്ടിയത്
സത്യം കണാതിരിക്കാനല്ല മറിച്ച് മുഖം നോക്കാതെ നീതി നടപ്പിലാക്കാന്‍ വേണ്ടിയാണ് .എന്നിട്ടും ഒരു പതിറ്റാണ്ട് കാലത്തിനുള്ളില്‍ നമ്മുടെ നീതി ദേവതകളുടെ മൂടിയ കണ്ണുകള്‍ ഒരിക്കല്‍ പോലും മദനിക്ക് നേരെ തുറക്കാനുള്ള ആര്‍ജ്ജവം കാണിച്ചില്ല ,മദനിയുടെ കാര്യത്തില്‍ അധികാര രാഷ്ട്രീയവും ജഡീഷ്യറിയും അതിന്‍റെ ഏറ്റവും അപകടകരമായ രീതിയില്‍ ഇണ ചേരല്‍ നടത്തി .
അധികാര ക്കസേരകള്‍ക്ക് ഇളക്കം തട്ടുമ്പോഴും ,കച്ചവട താല്പര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കുമ്പോഴും ,വോട്ടു ബാങ്കുകള്‍ സംരക്ഷിക്കപ്പെടെണ്ടി വരുമ്പോഴും ഒക്കെ സ്വതന്ത്ര ഭാരതത്തില്‍ ഒരുപാട് ബോംബുകള്‍ പൊട്ടി ക്കൊണ്ടിരുന്നു ,അതിപ്പോഴും തുടരുന്നു .യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ നമ്മള്‍ ഇരുട്ടില്‍ തപ്പുന്നു കാരണം പ്രതികള്‍ നമ്മള്‍ തന്നെയാണ് . മദനിക്ക് നീതി ലഭിക്കണം എന്ന് വാദിച്ചാല്‍ തീവ്രവാദിയായി ചിത്രീകരിക്കപ്പെടുമോ എന്ന് ഭയന്ന് എല്ലാവരും മിണ്ടാതിരിക്കുന്നു ,മുസ്ലീം നാമ ധാരികള്‍ എല്ലാം ആഗോള തീവ്ര വാദത്തിന്‍റെ ഉറവിടമാണെന്ന് വിശ്വസിപ്പിക്കുന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ വിജയിച്ചു . ഇത്ര വലിയ ഒരു നീതി നിഷേധത്തില്‍ സമൂഹത്തിന്റെ പല കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോഴും മൌനം പാലിച്ച പാണക്കാട്ടെ തങ്ങള്‍ കുടുംബത്തിന്‍റെ നിലപാട് അങ്ങേയറ്റം അപലപനീയവും സംശയാസ്പദവുമാണ് .പ്രതിരോധിക്കാന്‍ കഴിയാത്ത ആശയങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്ന കാഴ്ചയാണ് നമ്മള്‍ ചേകന്നൂര്‍ കേസിലും മദനി കേസിലും കണ്ടതും കണ്ടു കൊണ്ടിരിക്കുന്നതും ,ഇതിന്‍റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചതരാണ് ?
ഈ കൊടും ക്രൂരത അവസാനിപ്പിക്കൂ ,ഒരു തെറ്റും ചെയ്യാത്ത മദനിയെ മോചിപ്പിക്കൂ , ഒരിക്കലും ഇളകാത്ത സമുദായ ക്കസേരകളിലെ പൌരോഹിത്യതിനും - പ്രധാനം ഭൌതീക ലോകത്തെ ഇളകാത്ത കസേരകള്‍ തന്നെ . ആരോഗ്യം ക്ഷയിച്ച വീര്യം നഷ്ട്ടപ്പെട്ട ഇന്നത്തെ മദനി ആര്‍ക്കെങ്കിലും ഭീഷണിയാണോ ? ഇത്ര വലിയ തിരക്കഥകള്‍ ഒരുക്കിയിട്ടും ഒരു കുഞ്ഞു കേസുപോലും തെളിയിക്കാന്‍ കഴിയാത്ത നിയമങ്ങളെ നിങ്ങള്‍ക്ക് ലജ്ജയില്ലേ ,തുറന്നു വിടൂ ഒരു നിരപരാധിയെ .
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ !!!
No comments:
Post a Comment