ആയി ക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാന്‍ ,കാലഘട്ടത്തിന്റെ ആവശ്യം പോലെ അത് സംഭവിക്കും .മറ്റൊരു മഹാ മാന്ദ്യത്തിന് കളമൊരുങ്ങി ക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അത് മൂടിവക്കാന്‍ അമേരിക്ക നടത്തുന്ന കരണം മറിച്ചിലുകള്‍ വൃഥാ പാഴായിക്കൊണ്ടിരിക്കുനതും നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു .ഇന്ത്യ എന്ന മഹാ രാജ്യം അതിന്റെ ലോകോത്തര ചേരി ചേരാ നയങ്ങളിലേക്ക് തിരികെ പോകുന്നതിന്റെ ചെറു സൂജനകള്‍ അവിടിവിടെ കാണുന്നത് വളരെ ആശാവഹമാണ് .
ഹസാരെ സമരത്തില്‍ അമേരിക്കന്‍ അഭിപ്രായത്തെ തള്ളിയതും ,ഫലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടും ,യു എന്‍ പൊതു സഭയിലെത്തിയ മന്‍മോഹന്‍ സിങ്ങ് ഒബാമ സന്ദര്‍ശനം ഒഴിവാക്കിയതും വില കുറച്ചു കാണണ്ട ,
ഇതെല്ലം അണിയറയില്‍ എന്തൊക്കെയോ ഒരുങ്ങുന്നതിന്റെ സൂജനകളാണ് .
ആഗോള സാമ്പത്തീക രംഗം വന്‍ തകര്‍ച്ചയെ നേരിടുന്നു എന്ന് വിലപിക്കുന്ന സാമ്രാജ്യത്വം അതിന്റെ കാരണങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നു .
ലോക മാകെ ജനാധിപത്യത്തിന്റെയും ,ഭീകരതയുടെയും ,ആണവായുധങ്ങളുടെയും പേര് പറഞ്ഞ് ആയുധ ക്കച്ചവടത്തിനും അധിനിവേശത്തിനും പ്രകൃതി വിഭവ നിയന്ത്രണങ്ങള്‍ക്കും വേണ്ടി നടത്തുന്ന നരഹത്യകള്‍ക്ക് അമേരിക്കയും സഖ്യ കക്ഷികളും ചെലവഴിക്കുന്നത് ഒരിക്കലും എക്കനോമിയിലേക്ക് തിരികെ വരാത്ത പണമാണ് ,ഇതാണ് സാമ്പത്തീക മാന്ദ്യത്തിന്റെ മൂല കാരണം എന്നറിയാന്‍ ഒരു സാമ്പത്തീക ബിരുദ ധാരി യാകണമെന്നില്ല.
പ്രകൃതി വിഭവങ്ങളില്‍ നിന്ന് മാത്രമേ പണം എന്ന വിനിമയ ഉപാധി രൂപപ്പെടൂ എന്നത് ഒരു സത്യമാണ് ,ഭൂമിയില്‍ അതിര്‍വരമ്പുകള്‍ കെട്ടി രാജ്യങ്ങളായി തിരിഞ്ഞ് പ്രകൃതി വിഭവങ്ങള്‍ കുഴിച്ചെടുത്ത് പണമാക്കി ജീവിക്കുന്ന രാജ്യങ്ങള്‍ക്ക് എന്തിന്റെ പേരിലാണ് അഹങ്കരിക്കാന്‍ അവകാശം ,ഓയിലും ഗ്യാസും വെള്ളവും ഇരുമ്പും സ്വര്‍ണ്ണവും എന്ന് വേണ്ട പച്ചക്കറിയും പഴങ്ങളും ധാന്യങ്ങളും ഉള്‍പ്പെടെ ഒന്നും മനുഷ്യന് സ്വയമായി ഉണ്ടാക്കാന്‍ കഴിയാത്തതാണ് ,അതെല്ലാം പ്രകൃതിയുടെ വരദാനങ്ങലാണ് ,ദൈവം എന്ന മഹാ സംവിധായകന്‍ ഭൂമിയില്‍ ജീവ ജാലങ്ങളുടെ നിലനില്‍പ്പിനു വേണ്ടി ഒരുക്കിയ വിഭവങ്ങള്‍ .
അത്യാഗ്രഹങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും വേണ്ടി ഈ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ അത്യാര്‍ത്തിക്കൊപ്പം പ്രകൃതിയില്‍ വിഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കണം എന്നാണോ ഐ എം എഫിന്റെയും ,വേള്‍ഡു ബാങ്കിന്റെയും തലപ്പത്തെ കൊമ്പന്‍ മാരായ മന്ദബുദ്ധി വിദഗ്തന്‍ മാര്‍ മാന്ദ്യം ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്ന പരിഹാരം .
സമാധാനത്തിന്റെ പാതയിലെക്കിറങ്ങി വന്ന് ,രാജ്യങ്ങള്‍ പരസ്പരം സഹായ ഹസ്തങ്ങള്‍ നല്‍കി ,പ്രകൃതി വിഭവങ്ങള്‍ വീതം വച്ചെടുത്ത് സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു പുതിയ വിദേശ നയം അമേരിക്ക രൂപപ്പെടുത്തിയാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് .
തീവ്രവാദ ത്തിന്റെയും യുദ്ധത്തിന്റെയും പ്രഭവ കേന്ദ്രം ഒന്നാണെന്ന തിരിച്ചറിവ് ലോകമാകെ അലയടിക്കുന്നു ,ലോക രാഷ്ട്രങ്ങള്‍ എല്ലാം ഈ സാമ്രാജ്യത്വ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുന്നു ,ഈ അധിനിവേശ ഭീകരതക്കെതിരെ ലോക രാജ്യങ്ങളില്‍ നിന്നും പല പല നല്ല നയതന്ത്ര ലെവലിലുള്ള എതിര്‍പ്പുകളും ഉയര്‍ന്നു കഴിഞ്ഞു ,ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു വലിയ മാറ്റത്തിലെക്കാണ്.
പുലരട്ടെ ഒരു പുതു ലോകം .

No comments:
Post a Comment