Thursday, September 29, 2011

ദാസേട്ടാ ഓര്‍മ്മയുണ്ടോ?

ദാസേട്ടാ
പോയ ജന്മത്തില്‍ ചെയ്ത മഹാ പാപത്തിന്റെ പ്രായശ്ചിത്ത മായിട്ടായിരിക്കുമോ നിങ്ങളും ഇന്ത്യയില്‍ ജനിച്ചു പോയത് .
അമേരിക്കയില്‍ ജനിച്ചായിരുന്നെങ്കില്‍ എന്തോ മഹാ സംഭാവമായേനെ എന്ന് നിങ്ങള്‍ പറഞ്ഞതിന്റെ അര്‍ഥം എന്താണ്,എന്നിട്ട് നിങ്ങള്‍ എന്താണ്
അമേരികയില്‍ പോയി ഇങ്ങ്ലീഷ്‌ പാട്ടുകള്‍ പാടി പ്രശസ്തനാകാതിരുന്നത് ,ഇന്ത്യയില്‍ ജനിച്ച് കേരളത്തില്‍ പാട്ട് പാടി ഇന്ത്യയിലെ ജനങ്ങളുടെ പണം കൊണ്ട് നിങ്ങള്‍ അമേരിക്കയില്‍ സ്ഥിരതാമാസമാക്കിയത് നിങ്ങള്‍ അമേരിക്കയില്‍ ജനിച്ചത് കൊണ്ടല്ലല്ലോ .നിങ്ങള്‍ സ്വര്‍ഗമെന്നു വിശേഷിപ്പിച്ച അമേരിക്കയില്‍ നിങ്ങള്‍ക്കെന്തു സ്ഥാന മാണുള്ളത്‌ ,അമേരിക്കയിലെ മലയ്ളികളുടെ ഇടയിലുള്ള ഒരു ചെറു സ്ഥാന മല്ലാതെ ,
നിങ്ങളെ കണ്ടാല്‍ മനസ്സിലാക്കുന്നതും തിരിച്ചറിയുന്നതും മലയാളികളും ഇന്ത്യാ ക്കാരു മല്ലെ ,നിങ്ങളെ നിങ്ങലാക്കിയത് ഞങ്ങള്‍ ഇന്ത്യാക്കരെല്ലേ , നിങ്ങളുടെ മനസ്സിന്റെ ഉള്ളിലുള്ളത് ഒരു സായിപ്പാനെന്നും പുറമേ ഇട്ടിരിക്കുന്ന ജുബ്ബ വെറു മൊരു മുഖം മൂടിയാനെന്നും മനസ്സിലാക്കി തന്നതിന് വളരെ നന്ദി ,
ഇനി മുതല്‍ നിങ്ങള്‍ വരുന്ന വഴിയെ നിന്നും ഞങ്ങള്‍ക്ക് തിരിഞ്ഞു
നടക്കാമല്ലോ ,പാടിയത് യേശുദാസ് എന്ന് കേള്‍ക്കുമ്പോള്‍ ആ പാട്ട് കേള്ക്കാതിരിക്കാമല്ലോ , ദൈവം ദാനം നല്‍കിയ കഴിവില്‍ ഇത്രയും അഹങ്കരിക്കാന്‍ എന്തവകാശം?

മലയാളത്തിന്റെ പ്രിയ കവികള്‍ എഴുതിയ കാലത്തെ അതിജീവിക്കുന്ന അതി സുന്ദര മലയാള ഗാനങ്ങള്‍ ,ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള മഹാ സംഗീതജ്ഞര്‍ ചിട്ടപ്പെടുത്തി നിങ്ങളെ ക്കൊണ്ട് പാടിപ്പിചിട്ടല്ലേ നിങ്ങള്‍ ഒരു ഗായകനായി മാറിയത് ,നിങ്ങളെ നിങ്ങളാക്കിയ ആ വലിയ കലാകാരന്‍ മാര്‍ ആരും പറയാത്ത തരത്തില്‍ അഹങ്കാരത്തോടെ ഇത് പറയാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു ,മലയാളത്തിലെ കവികളും സംഗീത ജ്ഞ രും ചേര്‍ന്ന് നിര്‍മ്മിച്ച നിങ്ങളെ നെഞ്ചി ലേറ്റി വളര്‍ത്തിയത്‌ മലയാളികളല്ലേ ? എന്നിട്ടും ഒരു റ്റി വി പരിപാടിയില്‍ ഇന്ത്യാക്കാരെ മൊത്തം ആക്ഷേപിച്ച നിങ്ങള്‍ ,ഇന്ത്യയില്‍ പിറന്നത്‌ മുജ്ജന്മ പാപം കൊണ്ടാണെന്ന് വരെ പറഞ്ഞു വച്ചത് എന്തിനായിരുന്നു ,മത്സരത്തില്‍ ജയിച്ചു എന്ന് പറയുന്ന ഒരു പെണ്‍കുട്ടിയെ പുകഴ്ത്താന്‍ വേണ്ടിയോ ,അതോ ഏഷ്യാനെറ്റ് നല്‍കിയ പാരിതോഷികത്തിനു പകരം നല്‍കിയതോ ?
നിങ്ങള്‍ പറഞ്ഞത് ശരിയാണോ ,ഇന്ത്യയില്‍ ജനിച്ചവരൊക്കെ അവരുടെ മുജ്ജന്മ പാപം കൊണ്ടാണോ ഇന്ത്യയില്‍ ജനിച്ചത്‌ ? ഇന്ത്യയില്‍ ജനിച്ചവരാരും പ്രശസ്തരും പ്രഗല്‍ഭരും ആയിട്ടില്ലേ ,അതോ അവരെയൊക്കെ നിങ്ങള്‍ മറന്ന് പോയോ അമേരിക്കയിലെ സായിപ്പിനെ മാത്രമേ ഇപ്പൊ ഓര്‍മ്മയു ള്ളോ ? ദാസേട്ട
ഓര്‍മ്മയുണ്ടോ ചെമ്പൈ വൈദ്യ നാഥ ഭാഗവതരും ,മുഹമ്മദ്‌ റാഫിയും ,ബാല മുരളീ കൃഷ്ണയും ആണ് സംഗീതത്തില്‍ നിങ്ങള്‍ ആരാധിക്കുന്ന മഹാന്മാര്‍ എന്ന് പറഞ്ഞത് ,ഇവരാരും അമേരിക്കയില്‍ ജനിച്ചവരല്ലല്ലോ ? നിങ്ങള്‍ എന്നാണ് അമേരിക്ക കണ്ടത് ,ഇന്ത്യയിലെ നിങ്ങളുടെ ജന്മം ശാപം കിട്ടിയ തായിരുന്നു എങ്കില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ അംഗീ കാരങ്ങളും തിരികെ നല്‍കി മംഗളം പാടി അവസാനിപ്പിക്കാന്‍ കഴിയുമോ ഇന്ത്യയിലെ ജീവിതം ,

ഇനി ഒരിക്കലും ദാസേട്ടനെന്ന പാദസരം ഞങ്ങളുടെ മനസ്സില്‍ കിലുങ്ങില്ല .

No comments:

Post a Comment