Friday, September 30, 2011

ജയിലിലെ രാജാവ്

ഈ ഫ്യൂടല്‍ ചക്രവര്‍ത്തിയെ തുറന്നു വിട്ട യു ഡി എഫ് സര്‍ക്കാരിന് ഒരു നിമിഷം പോലും തുടരാനുള്ള അവകാശ മില്ല .
അതിക്രൂരമായി അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു പ്രതിയെ പ്പോലും പിടിക്കാന്‍ കഴിയാത്തതില്‍ അത്ഭുതമില്ല ,കാരണംപ്രതികള്‍ ആരെന്നു സര്‍ക്കാരിനറിയാം . ജയിലില്‍ നിന്നും പുറത്തിറങ്ങി ചികിത്സയുടെ പേരില്‍ ആഡംബര ജീവിതം നയിക്കുന്ന ഇദ്ദേഹം ഇരുപതു ദിവസം കൊണ്ട് മുന്നൂറില്‍ പരം കോളുകള്‍ സ്വന്തം മൊബൈലില്‍... നിന്നും പുറത്തേക്ക് വിളിച്ചിരിക്കുന്നു ,അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം നാല്‍പ്പതില്‍ പരം കോളുകള്‍ വിളിച്ചിരിക്കുന്നു . ഇതിന്‍റെ തെളിവുകള്‍ പുറത്തു വരുന്നതിനു മുന്‍പ് സഖാവ് വി എസ്സ് പറഞ്ഞത് എത്രയോ ശരിയായി വരുന്നു .

നൂറു കോടിയില്‍ പരം ആസ്തിയുള്ള പിള്ള മഹാ രാജാവിന് ലോക ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത മഹാ രോഗം .ഇടവും വലവും ചരകനെയും ശുശ്രുതനെയും പോലുള്ള മഹാ ഭിഷഗ്വരന്‍മാരെ കൊണ്ടുനടക്കുന്ന പിള്ളയുടെ മഹാരോഗം കണ്ടുപിടിച്ചത് ,നന്നായി വര്‍ക്ക് ചെയ്യുന്ന സ്റ്റെതസ്കോപ്പ് വരെ കയ്യിലില്ലാത്ത സര്‍ക്കാരിന്‍റെ ജയില്‍ ഡോക്ടര്‍മാര്‍. ഈ മഹാ രോഗം കണ്ടുപിടിക്കാന്‍ അവസരമൊരുക്കിയ വിഎസ്സിന് നന്ദി പറഞ്ഞുകൊണ്ട് പിള്ളയും മകന്‍ ഗണേഷും ഒരു തിരുത്തല്‍ പത്ര സമ്മേളനം നടത്തിയേ തീരൂ .സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തി പ്രതിപക്ഷത്തിന്റെ കൂടി മൌന സമ്മതത്തോടെ കുറ്റവാളികളെ പുറത്തു വിടുന്ന ഈ നൂല്‍പ്പാല സര്‍ക്കാരിനെ അടിയന്തിരമായി കേരള ഗവര്‍ണറും ഇന്ത്യന്‍ പ്രസിഡന്റ്ടും ഇടപെട്ട് മരവിപ്പിച്ച് ഭരണഖടന പരമായ ഉത്തരവാദിത്യം നടപ്പിലാക്കി ജനാധിപത്യത്തെ സംരക്ഷിക്കണം .

ഈ ടെലിഫോണ്‍ കോള്‍ പുറത്തു കൊണ്ടുവന്ന ചാനല്‍ റിപ്പോര്ടരുടെ ജീവന് സുരക്ഷിതത്വം നല്‍കേണ്ട ഒരു സാഹചര്യം നിലവിലുണ്ട് .

ഇത്ര വലിയ ക്രൂരതക്ക് ഉത്തരവാദികളെ പുറത്തു കൊണ്ടുവരുവാന്‍ ഈ സര്‍ക്കാരിനു കഴിയുമോ ?

No comments:

Post a Comment