ബാലകൃഷ്ണപ്പിള്ളയെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ ഇല്ലാത്ത നിയമത്തിന്‍റെ തലനാരിഴകള്‍ കീറിമുറിച്ച് പഴുതുണ്ടാക്കി സുപ്രീം കോടതി വിധിയെ വരെ കാറ്റില്‍ പറത്തിയ യു ഡി എഫ് ചാണക്യന്മാര്‍ എന്തുകൊണ്ടാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍റെ ഔദാര്യത്തിനും മഹാമാനസ്കതക്കും വേണ്ടി കാത്തിരിക്കുന്നത് ?
999 വര്‍ഷത്തേക്ക് നിര്‍മിച്ച മുല്ലപ്പെരിയാര്‍ കരാറിന്‍റെ നിയമ സാധുത പുന:പരിശോധിച്ച് പൊളിച്ചെഴുതാന്‍ തടസ്സമായി നില്‍ക്കുന്നത് ദുര്‍ബലമായ ഒരു കോടതി വിധി ആണെങ്കില്‍ ,ആ കോടതി വിധിയെ കാറ്റില്‍ പറത്താന്‍ മുപ്പതു ലക്ഷം ആളുകളുടെ ജീവനേക്കാള്‍ വലിയ ഒരു കാരണം ആവശ്യമുണ്ടോ ?
ഭാര്യ മൂന്നാമത് ഗര്‍ഭിണിയാല്‍ ഭര്‍ത്താവിനെ ജയിലിലടക്കണമെന്ന നിയമം നടപ്പിലാക്കാന്‍ മരണം വരെ പൊരുതും എന്ന് പറയുന്ന നിയമ രാക്ഷസരും മന്ത്രിമാരുമൊക്കെ തമിഴ്നാടിന്‍റെ ഔദാര്യത്തിന്
വേണ്ടി കാത്തു നിന്ന് സമയം കളഞ്ഞാല്‍ , പൊറാട്ട് നാടകങ്ങള്‍ നടത്തി വോട്ടു പിടിക്കാന്‍ കേരളം എന്ന സംസ്ഥാനം തന്നെ ഉണ്ടാകില്ല .
അതുകൊണ്ട് ജയലളിതക്കും തമിഴ്നാടിനും ശക്തമായ നിര്‍ദേശം നല്‍കി ശാസ്ത്രീയമായി കേരളം എടുക്കേണ്ട നടപടികള്‍ ഒരു നിമിഷം പാഴാക്കാതെ എടുത്ത് ,കേരളീയരുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന മുല്ലപ്പെരിയാര്‍ എന്ന ഡെമോക്ലസിന്റെ വാള്‍ എടുത്ത് മാറ്റാന്‍ കേരളം ആര്‍ജ്ജവം കാണിക്കണം .നിലനില്‍പ്പിനെക്കാള്‍ വലുതല്ല നിയമങ്ങളും കരാറുകളും !!!

No comments:
Post a Comment