Thursday, November 24, 2011
ആഗോള ഭീമന്മാര്‍ ഇന്ത്യയെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നു .
വാള്‍ മാര്‍ട്ടും കേയര്ഫോറും ടെസ്ക്കോയും ഉള്‍പ്പടെയുള്ള വമ്പന്‍ കൊലയാളി ശ്രാവുകള്‍ ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി നീങ്ങുന്നു .ശത കോടി ഇന്ത്യക്കാര്‍ ഉപജീവന മാര്‍ഗം നടത്തുന്ന ചില്ലറ വില്‍പന മേഖല സാമ്രാജ്യത്വ ഭീമന്മാര്‍ക്ക് കൂടി പരിപൂര്‍ണ്ണമായി തുറന്നു കൊടുത്ത് മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തീക ശാസ്ത്രഞ്ജന്‍ ഇന്ത്യയുടെ സാമൂഹ്യ ശാസ്ത്രത്തിന്റെ എ ബി സി ഡി പോലും അറിയില്ലാത്ത സാമ്രാജ്യത്വത്തിന്റെ ഓമന വളര്‍ത്തു പുത്രനായി മാറിയിരിക്കുന്നു .
മാറി മാറി വരുന്ന ഭരണ കര്‍ത്താക്കളേയും ഉന്നതങ്ങളിലെ ഇടനിലക്കാരെയും കൊതിപ്പിക്കുന്ന കൊഴനല്കി
സാമ്രാജ്യത്വം അവരുടെ വരുതിക്കാക്കുന്നു .ആഗോള ഉദാര സ്വകാര്യ വല്കരണത്തിന്റെ യൊക്കെ പേരില്‍ ഇന്ത്യന്‍ ജനതയെ
അവര്‍ എന്നോ വിറ്റ് കൊതിപ്പിക്കുന്ന പ്രതിഭലം പറ്റിക്കഴിഞ്ഞു .പ്രിയപ്പെട്ട ഹസാരെ മുത്തച്ച്ചാ നിങ്ങളുടെ ജന ലോക്പാല്‍ പാര്‍ട്ടിയുടെ പടവാള്‍ ഉയര്‍ത്തേണ്ടത് അഴിമതിയുടെ ഫാക്ടറികളായ ഈ സാമ്രാജ്യത്വ ഭീമന്മാര്‍ക്കെതിരെയാണ് .കോര്‍പ റേറ്റ് രാക്ഷസന്മാരില്‍ നിന്നും 99% വരുന്ന സാധാരണ ക്കാരായ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ്പ്രക്ഷേഭം നടത്തുന്ന വാള്‍സ്ട്രീറ്റിലെ തീ അണയുന്നതിന് മുന്‍പ് ,അതേ രാക്ഷസന്മാര്‍ക്ക് ഇന്ത്യയിലേക്ക് ചുവന്ന പരവതാനി വിരിച്ച ചതിയന്‍ മാരായ ഇന്ത്യയിലെ സാമ്രാജ്യത്വ ചാരന്മാരെ തിരഞ്ഞു പിടിച്ച് ശിക്ഷിക്കുക .
ഇന്ത്യയുടെ യഥാര്‍ത്ഥ ആത്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നു എന്ന് പറഞ്ഞ മഹാനായ മഹാത്മജി യുടെ ഗാന്ധിയന്‍ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കോണ്‍ഗ്രസ് ,ഗ്രാമീണരായ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് സാമ്രാജ്യത്വം വച്ചുനീട്ടുന്ന കൊതിപ്പിക്കുന്ന കൊഴക്ക് വേണ്ടി ഇന്ത്യന്‍ ജനതയെ ഒറ്റു കൊടുക്കുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു .
പിറന്ന മണ്ണില്‍ സഞ്ചരിക്കാന്‍ വിദേശിക്കു ടോള്‍ കൊടുക്കേണ്ട ദുരവസ്ഥയുള്ള ഇന്ത്യയില്‍ ഇനി വിളയുന്ന ഓരോ നെല്‍ക്കതിരിലും വിദേശിയുടെ കമ്പനി മുദ്ര യുണ്ടാകും ,കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ കര്‍ഷകര്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് വിദേശിക്കു വേണ്ടി പാടത്ത് പണിയെടുക്കേണ്ടി വരും .ഏസി യുടെ ശീതളിമയില്‍ നമ്മള്‍ പുത്തന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മള്‍ട്ടി ബ്രാന്‍ഡുകള്‍ തിരയുമ്പോള്‍ പുറത്ത് ഇന്ത്യയിലെ ചില്ലറ വില്‍പ്പനക്കാരും അവരുടെ കുടുംബവും ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുകയായിരിക്കും .
സാമ്രാജ്യത്വവും മുതലാളിത്വവും ഇല്ലാതാക്കാന്‍ അത് പിറന്ന നാട്ടില്‍ തന്നെ വിപ്ലവം നടക്കുന്ന ഇക്കാലത്ത് അവര്‍ക്ക് ഇന്ത്യയിലേക്ക്
വഴിവെട്ടുന്ന ഈ സര്‍ക്കാര്‍ ആര്‍ക്കു വേണ്ടി ഇന്ത്യ ഭരിക്കുന്നു ?
Subscribe to:
Post Comments (Atom)

No comments:
Post a Comment