ജെയ്പൂര്‍ സ്പോടനം -പ്രതികളാക്കിയ നിരപരാധികളായ 11 മുസ്ലീം യുവാക്കളെയും ജെയ്പൂര്‍ കോടതി വരുതേ വിട്ടു .
ഹൈദരാബാദ് സ്പോടനത്തിലും പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ യുവാക്കളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു .ഇന്ത്യയില്‍ നടത്തിയ വ്യാജ എട്ടു മുട്ടലുകളില്‍ പലതും പുറത്തു വരുന്നു .അതി ഭീകരമായ ഇതെല്ലാം നടന്നത്
ഇന്ത്യയിലാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ,ഇനിയും
അറിയപ്പെടാത്ത നരഹത്യകള്‍ എത്രമാത്രം ആയിരിക്കും .
ഇഷ്റത്ത് ജഹാനെയും കൌസര്‍ ബി യെയും മാനഭംഗപ്പെടുത്തി ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തിയ പോലീസുകാരും അതിനൊത്താശ ചെയ്ത ഭരണകൂടവും മാപ്പര്‍ഹിക്കാത്ത കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ് .
മാധ്യമങ്ങളും പോലീസും ഭരണകൂടവും ചേര്‍ന്ന് വളഞ്ഞു പിടിച്ച് ജയിലില്‍ അടച്ച് ക്രൂരമായ പീഡനങ്ങള്‍ ക്കിരയായി ക്കൊണ്ടിരിക്കുന്ന നിരപരാധികളായ മുസ്ലീം യുവാക്കള്‍ എത്രയാണെന്ന് അറിയാന്‍ ,കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തെ ഏറ്റു മുട്ടലുകളും ,തീവ്ര വാദ വേട്ടയും ,സ്പോടന ക്കേസില്‍ പിടിക്ക പ്പെട്ടവരെയും കുറിച്ച് ഒരു സത്യസന്ധമായ പുനര്‍ അന്വേഷണം നടത്തണം , മലയാളികള്‍ ഉള്‍പ്പടെയുള്ള വര്‍ തീവ്ര വാദത്തിന്റ്റെ പേരില്‍ കൊല്ലപ്പെട്ടത് വ്യാജ എട്ടുമുട്ടലിലാണോ എന്ന് പുനരന്വേഷണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു .
ഒരു കുറ്റവും തെളിയിക്ക പ്പെടാതെ മദനി ജയിലില്‍ കിടക്കേണ്ടി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെ .
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലാത്ത ഇന്ത്യയില്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകളും ,നിരപരാധികളെ ജയിലിലടച്ചു പീഡിപ്പിക്കുന്നതും അങ്ങേയറ്റം ശിക്ഷ നല്‍കേണ്ട കുറ്റമാണ് .
അധികാരത്തിനും ബിസിനസ്സിനും വേണ്ടി കരുതി ക്കൂട്ടി നടത്തുന്ന സ്പോടനങ്ങള്‍ ആസൂത്രിതമായി നിരപരാധികളുടെ
മേല്‍ കെട്ടിവച്ചു നടത്തുന്ന ഈ കളി ഒരിക്കലും ഭാരത സംസ്കാരത്തിനും ,മനുഷ്യത്വ ത്തിനും ചേര്‍ന്നതല്ല -ഇത് മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ് .
ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി എല്ലാ വിധത്തിലും ഇന്ത്യയെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ ആരാണ് ,അവരുടെ കയ്യിലെ ചട്ടുകമായി അവര്‍ക്ക് ഇന്ത്യയിലെ ഹൈന്ദവ മുസ്ലീം വര്‍ഗീയ വാദികളെ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതും ,ഇത് തിരിച്ചറിഞ്ഞു മുഖം നോക്കാതെ നിയമം
നടപ്പിലാക്കാന്‍ ഭരണ കൂടത്തിനു കഴിയാതിരിക്കുന്നതും ഈ തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു .ഭരണകൂടവും ഇവരില്‍ ഒരാളാകുമ്പോള്‍ തകര്‍ച്ച പരിപൂര്‍ണ്ണ മാകുന്നു .
ഒരു നിരപരാധിയും ശിക്ഷിക്ക പ്പെടാതിരിക്കട്ടെ .ജയ് ഹിന്ദ് !!!
No comments:
Post a Comment